ട്രംപിനെ നീലച്ചിത്ര നടിയില്‍ കുരുക്കിയ അഭിഭാഷകന്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍ ; ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് അവിനാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ട്രംപിനെ നീലച്ചിത്ര നടിയില്‍ കുരുക്കിയ അഭിഭാഷകന്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍ ; ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് അവിനാറ്റി

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുരുക്കിയ ലൈംഗികാപവാദ കേസില്‍ നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയലിന്റെ അഭിഭാഷകന്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. വഴക്കുണ്ടാക്കിയതിനും പരിക്കേല്‍പ്പിച്ചതിനും ബുധനാഴ്ച ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്ത അവിനാറ്റിയെ 50,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. അതേസമയം അവിനാറ്റി തള്ളി. താന്‍ ഇതുവരെ ഒരു സ്ത്രീയെയും കൈവെച്ചിട്ടില്ലെന്നും ഇനി കൈവെയ്ക്കുകയില്ലെന്നും വ്യക്തമാക്കി.

കരിയറില്‍ ഉടനീളം സ്ത്രീകളുടെ അവകാശത്തിനും കാലയളവില്‍ ബന്ധമുണ്ടായിരുന്നു എന്ന ഡാനിയേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മൈക്കിലിനും തിരക്കേറിയിരുന്നു. ടെലിവിഷന്‍ ടോക് ഷോകളിലും വാര്‍ത്താപരിപാടികളിലും സജീവമായിരുന്ന മൈക്കല്‍ ട്രംപിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയിരുന്നത്. 2020 ല്‍ താനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പോലും ഒരു ഘട്ടത്തില്‍ ഇദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അവിനാറ്റിക്ക് പിന്തുണയുമായി ആദ്യഭാര്യയും അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളുടെ മാതാവുമായ ക്രിസ്റ്റീന അവിനാറ്റി കാര്‍ലിനും രംഗത്ത് വന്നിട്ടുണ്ട്. എപ്പോഴും സ്‌നേഹസമ്പന്നനും കനിവുള്ളവനുമായ പിതാവും ഒരു നല്ല ഭര്‍ത്താവുമാണ് അവിനാറ്റിയെന്നും കഴിഞ്ഞ 26 വര്‍ഷമായി തനിക്ക് അവിനാറ്റിയെ അറിയാമെന്നും 21 ാം വയസ്സില്‍ വിവാഹിതരായ തങ്ങള്‍ 13 വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണെന്നും ഒരിക്കല്‍ പോലും തന്നെ അദ്ദേഹം പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം തികച്ചും നല്ലവനാണെന്നും ക്രീസ്റ്റീന പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാള്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന അവിനാറ്റിക്ക് ഗാര്‍ഹിക പീഡന കേസ് വലിയ തിരിച്ചടിയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ബ്രെറ്റ് കവനോയ്‌ക്കെതിരെയും മൈക്കിള്‍ അവിനാറ്റി രംഗത്തുണ്ടായിരുന്നു. അവിനാറ്റിയുടെ ഇരയ്ക്ക് അക്രമത്തില്‍ പരിക്കേറ്റതായി പോലീസ് പറഞ്ഞു. അതേസമയം ഇവര്‍ ആരാണെന്നോ എവിടെയാണെന്നോ അവിനാറ്റിയുമായി എന്താണ് ബന്ധമെന്നോ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.



from mangalam.com https://ift.tt/2zPLC5e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages