ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌

കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മനേജർ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി.ജലീൽ വഴിവിട്ട് ഇടപെട്ടെന്നാണ് തെളിവുകൾ സഹിതമുള്ള ഫിറോസിന്റെ ആരോപണം. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാൻ ആവശ്യപ്പെട്ട്ക്കൊണ്ട് ജലീൽ തന്റെ ലെറ്റർപാഡിൽ സെക്ഷനിലേക്ക് നോട്ട് നൽകി. 28-7-2016 നാണ് മന്ത്രി കുറിപ്പ് നൽകിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്. എന്നാൽ മന്ത്രിയുടെ കുറിപ്പ് സെക്ഷനിൽ വന്നപ്പോൾ വിദ്യാഭ്യാസ യോഗ്യതമാറ്റാൻ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വെക്കേണ്ടതുണ്ടോ എന്നറിയാൻ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാൻവകുപ്പ് സെക്രട്ടറിയായ എ.ഷാജഹാൻ ഐഎഎസ് വിയോജന നോട്ട് എഴുതി. തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതിൽ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേർക്കുന്നത് അധിക യോഗ്യത ആയതിനാൽ മന്ത്രിസഭയുടെ മുന്നിൽ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എന്നാൽ കൂട്ടിച്ചേർത്തത് അധിക യോഗ്യതയല്ലെന്നും അടിസ്ഥാന യോഗ്യതയാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ജലീൽ മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. Content Highlights:K.T Jaleel, P.K firoz


from mathrubhumi.latestnews.rssfeed https://ift.tt/2DBOx5X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages