തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. ഒറ്റപ്പെട്ട കോടതിവിധി നടപ്പാക്കല്‍ അല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.
അഞ്ചുകോടിയിലധികം ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന ക്ഷേത്രം തകര്‍ത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടിയുടെ തീരുമാനം നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്‍മാരെയും ഇരുമുടിക്കെട്ടും പരിശോധിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അദ്ദേഹം സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. സഹനസമരമാണ് ബി.ജെ.പി നടത്തുക. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ക്രൂരമായ സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാറിന്റെ ഇംഗിതം നടപ്പാക്കാനാണുദ്ദേശമെങ്കില്‍ അപകടകരമായ സാഹചര്യമുണ്ടാകും. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല. ശബരിമലയിലും പരിസരത്തും അസാധാരണമായ സാഹചര്യം സൃഷ്ടിച്ച് അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്കാണ് സര്‍ക്കാര്‍ നയിക്കുന്നത്.
സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും നിലപാടാണിത്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എടുത്ത പരാജയപ്പെട്ട തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണിതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. നാണക്കേടിന്റെ പേരാണോ സി.പി.എം. കേരളത്തില്‍ സി.പിഎമ്മിന്റെ അന്ത്യകര്‍മ്മം നടക്കാന്‍ പോകുകയാണ്. വിശ്വാസികള്‍ അത്രയും ശക്തരാണ്. അടിയന്തിരാവസ്ഥ കാലത്ത് പിണറായി വിജയനെ മര്‍ദ്ദിച്ച വിവരം ആര്‍.എസ്.എസ് ആണ് പുറത്തെത്തിച്ചത്. ദേശാഭിമാനി പോലും ഒപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
നാളെ പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 12 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരും. ആവശ്യപ്പെട്ടാല്‍ ലോറന്‍സിന്റെ കുടുംബത്തിലെ മുഴുവന്‍ പേരും ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയിലേക്ക് വന്ന രാമന്‍ നായരെ അറിയില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ശ്രീധരന്‍പിള്ള പരിഹസിച്ചു. മുല്ലപ്പള്ളിയുടെ ഓര്‍മ്മശക്തി ഇത്ര പെട്ടെന്ന് നഷ്ടമായോ എന്ന് അദ്ദേഹം ചോദിച്ചു.
from mangalam.com https://ift.tt/2yPiwU8
via IFTTT
No comments:
Post a Comment