തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു നിലപാടാണ് സര്‍വകക്ഷിയോഗത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടുകളോട് എല്ലാവരും യോജിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമല വിധിയില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം രണ്ടു മണിക്കൂര്‍ പിന്നിടുകയാണ്.
അതേസമയം, തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും നിയമമന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നതാണ് യു.ഡി.എഫ് നിലപാട്. വിധി നടപ്പാക്കാനുള്ള സാഹചര്യമല്ല പമ്പയിലും സന്നിധാനത്തും ഉള്‍പ്പെടെയുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
from mangalam.com https://ift.tt/2zTgVMQ
via IFTTT
No comments:
Post a Comment