20 ലക്ഷത്തിന്റെ ഭൂമി മൂന്ന് ലക്ഷത്തിന് തട്ടിയെടുക്കണം ; വസ്തു ചുളുവില്‍ കിട്ടാന്‍ അമ്മയേയും മകളും മാത്രമുള്ള കുടുംബത്തോട് ദ്രോഹം ; പരാതി പരിശോധിക്കാന്‍ വന്ന എസ്‌ഐ യുവതിയുടെ രണ്ടു കരണത്തും അടിച്ചു...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

20 ലക്ഷത്തിന്റെ ഭൂമി മൂന്ന് ലക്ഷത്തിന് തട്ടിയെടുക്കണം ; വസ്തു ചുളുവില്‍ കിട്ടാന്‍ അമ്മയേയും മകളും മാത്രമുള്ള കുടുംബത്തോട് ദ്രോഹം ; പരാതി പരിശോധിക്കാന്‍ വന്ന എസ്‌ഐ യുവതിയുടെ രണ്ടു കരണത്തും അടിച്ചു...!!

കൊച്ചി: പോലീസ് മര്‍ദ്ദനത്തിന്റെ അനേകം കഥകള്‍ നിരന്തരം വന്നു കൊണ്ടിരിക്കെ വിമാനത്താളവത്തോട് അടുത്തു കിടക്കുന്ന കരഭൂമി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ എതിര്‍കക്ഷിക്കൊപ്പം കൂട്ടുനിന്ന് എസ്‌ഐ യുവതിയുടെ മുഖത്ത് അടിച്ചെന്ന് പരാതി. മുഖത്ത് നീരുവെച്ച് ആശുപത്രിയിലായ ഇവര്‍ക്ക് പരാതി നല്‍കിയ ഒരിടത്തുനിന്നും നീതി കിട്ടിയില്ലെന്നും എല്ലായിടത്തും എസ്‌ഐ ദുസ്വാധീനം ചെലുത്തി ഇവരുടെ നില കൂടുതല്‍ അപകടത്തിലാക്കുകയാണെന്നും റിപ്പോര്‍ട്ട്.

പരാതിയുമായി വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനെത്തിയ യുവതിയോട് സ്വത്ത് തര്‍ക്കം പരിശോധിക്കാന്‍ വരാമെന്നു മാത്രമാണ് കിട്ടിയ മറുപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയ എസ്‌ഐ യാണ് എതിര്‍ഭാഗത്തിനൊപ്പം നിന്ന് യുവതിയുടെ കരണത്തടിച്ചത്. ഭൂമിക്ക് 20 ലക്ഷം രുപ വരെയുള്ള ഇടത്ത് 30 ഏക്കറിന് നടുവില്‍ ഒരു അമ്മയും മകളും തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ ഭൂമി ഏക്കറിന് മൂന്ന് ലക്ഷത്തിന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരുമായിട്ടാണ് തര്‍ക്കം.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ യുവതിയാണ് പരാതിക്കാരി. പാടഭൂമിക്ക് പോലും 10 ലക്ഷം വിലയുള്ളപ്പോള്‍ ഇവരുടെ കരഭൂമി ചുളുവില്‍ തട്ടിയെടുക്കാനാണ് എതിരാളികളുടെ ശ്രമം. ഇതിനായി ഇവരെ വിവിധരീതിയില്‍ ശല്യം ചെയ്യുകയാണെന്ന് പരാതിക്കാരികള്‍ പറയുന്നു. ആദ്യം വീട്ടിലേക്കുള്ള വഴിയടച്ചു. പിന്നീട് ആളില്ലാത്തപ്പോള്‍ മതില്‍ പുരയിടത്തിലേക്ക് ഇടിച്ചിട്ടു. പിന്നീട് കമ്പിവേലി കെട്ടി. ദ്രോഹം തുടര്‍ന്നപ്പോഴാണ് യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് എസ്‌ഐ എതിര്‍പക്ഷത്തെ ആളുടെ പക്ഷം പിടിച്ച് വില്ലനായത്.

മാതാവ് സ്ഥലത്തുണ്ടായിരുന്നില്ലാത്തതിനാല്‍ യുവതി തനിച്ചാണ് പോലീസിനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് മറുവശത്ത് പക്ഷം പിടിക്കുകയായിരുന്നു. കരഞ്ഞും സങ്കടപ്പെട്ടും കാര്യം പറഞ്ഞിട്ടും രക്ഷയില്ലാതെയാണ് തര്‍ക്കിച്ചത്. അപ്പോഴായിരുന്നു യുവതിക്ക് മുഖമടച്ച് രണ്ടു കവിളിലും അടി കിട്ടിയത്. നിനക്കൊക്കെ പഠിപ്പും വിവരവും ഉണ്ടോടീയെന്ന് ചോദിച്ചായിരുന്നു അടിച്ചത്. ഇതിനെതിരേ ഇതേ എസ്‌ഐ യുടെ സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അടിച്ചിട്ടേയില്ലെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.

അന്വേഷിച്ചെങ്കിലും തെളിവില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് പരാതിയുമായി വനിതാ കമ്മീഷന്റെ മെഗാ അദാലത്തില്‍ എത്തിയത്. എസ്‌ഐ യേയും അദാലത്തില്‍ വിളിപ്പിച്ചിരുന്നു. കമ്മീഷന്‍ അംഗത്തിന് സല്യൂട്ട് അടിച്ച് എതിര്‍സീറ്റിലിരുന്ന എസ്‌ഐ യുവതിയെ അടിച്ചിട്ടേയില്ലെന്ന് വാദിച്ചു. പെണ്‍കുട്ടിയെ ഒന്നും പറയാന്‍ അനുവദിച്ചുമില്ല. പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതി പിന്നീട് പട്ടികജാതി കമ്മീഷനെ സമീപിച്ചെങ്കിലും അവിടെയും പോലീസിന്റെ സ്വാധീനമാണ് നടന്നതെന്നും യുവതി പറയുന്നു. അടിയേറ്റതിന് ചികിത്സതേടിയതിന്റെ എക്‌സ്‌റേയും മറ്റും തെളിവായി ഉണ്ടായിരുന്നെങ്കിലും എല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയി. അറിയാവുന്നിടത്തെല്ലാം പരാതി കൊടുത്തെങ്കിലും എവിടെ നിന്നും നീതി കിട്ടുമെന്ന് അന്വേഷണത്തിലാണ് ഈ അമ്മയും മകളും.



from mangalam.com https://ift.tt/2Tf3z6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages