ശബരിമല പോലീസ് നിയന്ത്രണത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി, കര്‍ണാടകയില്‍ അടിപതറി ബി.ജെ.പി ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ശബരിമല പോലീസ് നിയന്ത്രണത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി, കര്‍ണാടകയില്‍ അടിപതറി ബി.ജെ.പി ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ശബരിമലയില്‍ കാര്യങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തില്‍: മുഖ്യമന്ത്രി

കോഴിക്കോട് : ശബരിമലയില്‍ ക്രമസമാധാന പാലനം പോലിസിന്റെ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്യങ്ങള്‍ പോലീസ് തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പോലീസ് മൈക്കുപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

[IMG]

സന്നിധാനത്ത് പ്രതിഷേധങ്ങള്‍ക്കി​ടെ ആചാരലഘനം നടത്തി ആര്‍.എസ്.എസ്‌ നേതാവ് വത്സന്‍ തില്ലങ്കേരി

പത്തനംതിട്ട: സന്നിധാനത്ത് യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആര്‍.എസ്.നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണം അന്യേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പറഞ്ഞു. ആര്‍.എസ്.നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്നും പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞുനിന്ന് സംസാരിച്ചെന്നുമാണ് ആരോപണം.

[IMG]

ബാലഭാസ്‌കറിന്റെ അപകടം; വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തും. അപകട സമയത്ത് കാറോടിച്ചിരുന്നത് ആരാണെന്നതിനെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സുഹൃത്തും ഡ്രൈവറുമായ അര്‍ജുനാണ് കാറോടിച്ചിരുന്നതെന്നും അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണിയിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്.

[IMG]

കര്‍ണാടകയില്‍ അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസിന് മുന്നേറ്റം; ബെല്ലാരിയില്‍ അടിതെറ്റി ബിജെപി

ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. അഞ്ചില്‍ നാലിലും ഭരണകക്ഷിക്ക് തന്നെയാണ് മുന്നേറ്റം. ശിവമോഗ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് മുന്നിലുള്ളത്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതകൂമാരസ്വാമിക്ക് വിജയം. ബെള്ളാരിയില്‍ കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പ വിജയം ഉറപ്പിച്ചു.

[IMG]

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റശ്രമം

സന്നിധാനം: ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ വന്നതിനെചൊല്ലി തര്‍ക്കം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. മാതൃഭൂമി ന്യൂസിന്റെ ക്യാമറമാന്‍ വിഷ്ണുവിന് നേരെയും അമൃതാ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.



from mangalam.com https://ift.tt/2ySa5qT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages