കള്ളന്മാരെക്കൊണ്ടു തോറ്റു... 'കാത്തിരിപ്പുകേന്ദ്രവും' മോഷ്ടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കള്ളന്മാരെക്കൊണ്ടു തോറ്റു... 'കാത്തിരിപ്പുകേന്ദ്രവും' മോഷ്ടിച്ചു

നെടുങ്കണ്ടം: ബാലഗ്രാം ടൗണിൽ പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞദിവസം രാത്രിയിൽ മോഷ്ടിച്ചു കടത്തി. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയും ഇരുമ്പ് തുണുകളുമാണ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത്. കാത്തിരുപ്പുകേന്ദ്രത്തിന്റെ തറ മാത്രമാണ് അവശേഷിക്കുന്നത്. എട്ടു വർഷങ്ങൾക്ക് മുമ്പ് പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചതാണ് കാത്തിരിപ്പുകേന്ദ്രം. അടുത്ത ദിവസങ്ങളിൽ നവീകരണം ആരംഭിക്കുന്നതിനായി അരലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് നെടുങ്കണ്ടം പോലീസിൽ പരാതി നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2QoNUPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages