സ്‌നേഹമാണച്ഛന്‍, സ്‌നേഹ സാഗരമാണച്ഛന്‍... ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ; അച്ഛന്റെ വിയോഗത്തില്‍ കരളുരുകും മകളുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സ്‌നേഹമാണച്ഛന്‍, സ്‌നേഹ സാഗരമാണച്ഛന്‍... ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ; അച്ഛന്റെ വിയോഗത്തില്‍ കരളുരുകും മകളുടെ കുറിപ്പ്

തൃശൂര്‍: 'സ്‌നേഹമാണച്ഛന്‍, സ്‌നേഹ സാഗരമാണച്ഛന്‍... ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ, ഞങ്ങളുടെ ദുഖാഗ്‌നിയില്‍ അവര്‍ വെന്തുരുകാതിരിക്കട്ടെ... അച്ഛന്‍ നഷ്ടപ്പെട്ട ഒരു മകളുടെ വാക്കുകളാണിത്. സോഷ്യല്‍ മീഡിയകളില്‍ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു ഭാഗത്ത് അച്ഛന്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ലഭിച്ച പുരസ്‌കാരത്തിന്റെയും മറുഭാഗത്ത് തൂക്കുകയറിന്റെയും ചിത്രങ്ങള്‍ ചേര്‍ത്താണ് മകള്‍ സ്വാതിയുടെ ഷാജിയുടെ കുറിപ്പ്.

ഒക്ടോബര്‍ 25നാണ് മുല്ലശേരി സ്വദേശിയും പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഷാജിയെ മുള്ളൂര്‍ക്കര കായലിന് തീരത്തെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷീബയുടെ പരാതിയില്‍ മരണത്തെ കുറിച്ച് പാവറട്ടി പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അതേസമയം, 'പിതാവിന് മരണത്തിന്റെ വാതില്‍ തുറന്നുകൊടുത്തതാര്' എന്നതാണ് കുറിപ്പിലൂടെ സ്വാതി ചോദിക്കുന്നത്. മലപ്പുറം കാളിക്കാവ് പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ഷാജിക്ക് ലഭിച്ചിരുന്നു.

എന്നാല്‍, പാവറട്ടി പഞ്ചായത്തില്‍ സെക്രട്ടറിയായപ്പോള്‍ ലഭിച്ചത് തൂക്കുകയര്‍. 'എസ്എസ്ഒയോ ഡിഡിപിയോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളുമാണോ മരണത്തിനു പിന്നില്‍?'- എന്ന ചോദ്യത്തോടെയാണ് സ്വാതി കുറിപ്പ് അവസാനിപ്പിക്കുന്നത്. പാവറട്ടി പഞ്ചായത്ത് ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ഷാജിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

സ്വാതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )....തൃശൂര്‍ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് ).....ഈ മരണ വാതില്‍ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ ??# we need justice
സ്‌നേഹമാണച്ഛന്‍ ..
സ്‌നേഹസാഗരമാണച്ഛന്‍ ...
ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ..... .
ഞങ്ങളുടെ ദുഃഖാഗ്‌നിയില്‍ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ ....



from mangalam.com https://ift.tt/2Rz4c9a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages