സൂറത്ത്: ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച സ്വര്‍ണ്ണ വെള്ളി ബാറുകളുമായി ഒരു ജൂവലറി. നരേന്ദ്രമോഡിയുടെ ചിത്രം ആലേഖനം ചെയ്ത ബാറുകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് ജ്വല്ലറിയുടെ പ്രചാരണം. എബി വാജ്‌പേയിക്ക് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ബാര്‍ വരുന്നത്.
ലക്ഷ്മിദേവിയുടെയും ഗണേശന്റെയും പ്രതിഷ്ഠകള്‍ എല്ലാ ദീപാവലിക്കും പൂജിക്കാറുണ്ട്. ഇപ്പോള്‍ മോഡിയും തങ്ങള്‍ക്ക് ദൈവം പോലെയായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞു. ഈ വര്‍ഷം താന്‍ മോഡിയേയും വാങ്ങി പൂജ നടത്തുമെന്നും പറയുന്നു. അതേസമയം മോഡിയുടെ ചിത്രം പതിക്കുന്ന പരിപാടി കട ഇതാദ്യമായിട്ടല്ല ചെയ്യുന്നത്. നേരത്തേ മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണരാഖിയും കട പുറത്തിറക്കിയിരുന്നു.
മോഡിക്ക് പുറമേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുടെ ചിത്രമുള്ള രാഖികളും നിര്‍മ്മിച്ചിരുന്നു. ദീപാവലിക്ക് മുമ്പായി മോഡിയുടെ സ്വര്‍ണ്ണബാറിന് ഇതിനകം അനേകം ഓര്‍ഡറുകളും കടയ്ക്ക് കിട്ടിയിട്ടുണ്ട്.
from mangalam.com https://ift.tt/2JDTKKM
via IFTTT
No comments:
Post a Comment