നെടുമ്പാശ്ശേരി: ശബരിമല സന്ദർശിച്ച് ആചാരം തെറ്റിക്കാൻതൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെഫോൺ പരിശോധിക്കണമെന്നുംബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നുഎ.എൻ രാധാകൃഷ്ണൻ തൃപ്തി ദേശായിയുടേയുംമുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോൺ കോളുകൾപരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു.അതിനാൽ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാൻ അനുവദിക്കില്ലെന്നും എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശേരിയിലെത്തിയത്. ബി.ജെ.പി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഇവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ആയിട്ടില്ല. Content Highlight: A.N Radhakrishnan criticize pinarayi vijayan related to Thripthi desai arrive to kerala
from mathrubhumi.latestnews.rssfeed https://ift.tt/2qNIqTB
via
IFTTT
No comments:
Post a Comment