കടുത്തുരുത്തി: എൻജിനിലേക്ക് വൈദ്യുതിയെത്തിക്കുന്ന പാൻറ്റോഗ്രാഫിൽ മൂർഖൻപാമ്പ് കുടുങ്ങിയതിനെത്തുടർന്ന് കോട്ടയം-എറണാകുളം പാതയിൽ തീവണ്ടി നിന്നുപോയി. ദിബ്രുഗഡിൽനിന്ന് കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് പത്തിവിടർത്തി ചീറ്റുന്ന പാമ്പിനെ കണ്ടത്. അപ്പോൾത്തന്നെ തീവണ്ടി നിന്നു. പരിശോധനയിൽ, പാൻറ്റോഗ്രാഫിന് ഷോർട്ടിങ് ഉണ്ടായെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരെത്തി തകരാറുകൾ പരിഹരിച്ചു. പാമ്പ് ഷോക്കടിച്ച് ചത്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകി ഒൻപതു മണിയോടെയാണ് യാത്ര തുടർന്നതെങ്കിലും കോട്ടയം-എറണാകുളം പാതയിൽ തീവണ്ടി ഗതാഗതം പൂർണമായും താളംതെറ്റി. തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, കൊല്ലം-എറണാകുളം മെമു, എറണാകുളം-കായംകുളം പാസഞ്ചർ, പരശുറാം, ശബരി എക്സ്പ്രസുകൾ മണിക്കൂറുകളോളം വൈകി.
from mathrubhumi.latestnews.rssfeed https://ift.tt/2Pgy7Gh
via
IFTTT
No comments:
Post a Comment