പാവറട്ടി: തന്റെ പിതാവിന്റെ മരണത്തിന് ആരാണ് കാരണക്കാരെന്ന ചോദ്യവുമായി പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ടി.എച്ച്. ഷാജിയുടെ മകൾ സ്വാതി. ‘പിതാവിന് മരണത്തിന്റെ വാതിൽ തുറന്നുകൊടുത്തതാര്’ എന്നാണ് സ്വാതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചോദ്യം. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിൽ വിശിഷ്‌ടസേവനത്തിന് ഷാജിക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ പാവറട്ടിയിൽനിന്ന് തൂക്കുകയറാണ് ലഭിച്ചതെന്ന് സ്വാതി പറയുന്നു. ഷാജിക്ക് ലഭിച്ച പുരസ്‌കാരത്തിന്റെ ചിത്രവും മറുഭാഗത്ത് തൂക്കുകയറിന്റെ ചിത്രവും ഉൾപ്പെടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിതാവിന് മരണവാതിൽ സമ്മാനിച്ചത് പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥരോ പഞ്ചായത്ത് ജനപ്രതിനിധികളോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്. നീതി ആവശ്യപ്പെടുന്നെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എൻജിനീയറിങ് വിദ്യാർഥിനിയാണ് സ്വാതി.കഴിഞ്ഞ മാസം 25-നാണ് ഷാജിയെ പറപ്പൂർ മുള്ളൂർകായൽ പരിസരത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഷാജിയുടെ ഭാര്യ ഷീബ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടന്നുവരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2JClEXx
via
IFTTT
No comments:
Post a Comment