റഫാല്‍ വിമാന ഇടപാട്: വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

റഫാല്‍ വിമാന ഇടപാട്: വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങൾ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. മുദ്ര വെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധ നിർവ്വഹണ നടപടിക്രമങ്ങളെല്ലാം പൂർണ്ണമായും അനുസരിച്ചാണ് കരാർ . ഡിഫൻസ് അക്വസിഷൻ കൗൺസിലിന്റെ അനുമതിയും ഇതിനുണ്ടായിരുന്നുവെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഒക്ടോബർ 31-നാണ് റഫാൽ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടിൽ റിലയൻസിന്റെ പങ്കും സംബന്ധിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യൻ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിർദേശിച്ചിരുന്നത്. 10 ദിവസത്തിനകം മുദ്രവച്ച കവറിൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഹർജികൾ 14-ാം തിയതിയാണ് കോടതി പരിഗണിക്കുക. വിമാനത്തിന്റെ വില ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നെങ്കിലും ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാൻ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്കാനാണ് കോടതി സർക്കാരിനോട് നിർദേശിച്ചത്. പുറത്തുവിടാൻ കഴിയുന്ന വിശദാംശങ്ങൾ ഹർജിക്കാർക്ക് ലഭ്യമാക്കാനും കോടതി നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PVweyy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages