ശബരിമല; ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശബരിമല; ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി ഗൂഢാലോചന നടത്തി. സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടിയേരി പറഞ്ഞു.

ശബരിമല സമരം ഒരു സുവര്‍ണാവസരമാണെന്നും ബി.ജെ.പി മുന്നോട്ടു വച്ച അജണ്ടയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ചു. യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഓഡിയോയാണ് പുറത്തായത്. ശബരിമല ഒരു സമസ്യയാണെന്നും ബി.ജെ.പിക്ക് ഇത് സുവര്‍ണാവസരമാണെന്നും ശ്രീധരന്‍പിള്ള പറയുന്നുണ്ട്.

തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത് തന്നോട് ആലോചിച്ചിട്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകുമോ എന്ന് ചോദിക്കാനാണ് തന്ത്രി വിളിച്ചത്. എന്നാല്‍ കോടതിയലക്ഷ്യം നില്‍ക്കില്ലെന്ന് താന്‍ പറഞ്ഞതായും ശ്രീധരന്‍പിള്ള പറയുന്നു.



from mangalam.com https://ift.tt/2RAnESO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages