രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സംനിന്നത് കോണ്‍ഗ്രസ്- ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സംനിന്നത് കോണ്‍ഗ്രസ്- ആദിത്യനാഥ്

റായ്പുർ: രാമക്ഷേത്ര നിർമാണത്തിന് ഏറ്റവും വലിയ തടസ്സമായി നിന്നത്കോൺഗ്രസ് ആണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ തർക്ക ഭൂമി സംബന്ധിച്ച കേസിൽ വാദംകേൾക്കുന്നത് നീട്ടിവെക്കുന്നതിന് കോൺഗ്രസ് നേതാവ് കപിൽ സിബൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാമക്ഷേത്ര നിർമാണം തടസ്സപ്പെടുത്തുന്നതിനാണ് കോൺഗ്രസിന്റെ ശ്രമം. അതേസമയം, രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള കപടനാട്യമാണിതെന്നും ആദിത്യനാഥ് ആരോപിച്ചു. രാഹുൽ ഗാന്ധി ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ ഇന്ത്യയിലെ ഹിന്ദുക്കളെ തീവ്രവാദികൾ എന്നാണ് രാഹുൽ വിശേഷിപ്പിക്കുന്നത്. തനിക്ക് ഇന്ത്യൻ ഹിന്ദുക്കളായ തീവ്രവാദികളിൽനിന്ന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി അമേരിക്കൻ അംബാസിഡറോട് പറഞ്ഞതായും ആദിത്യനാഥ് പറഞ്ഞു. തീവ്രവാദം, വിഘടനവാദം, നക്സലിസം, അഴിമതി, കുടുംബവാഴ്ച തുടങ്ങിയവയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസിന്റെ സംഭാവന. ജാതിയുടെയും ദേശത്തിന്റെയും പേരിൽ കോൺഗ്രസ് ജനങ്ങളെ വിഘടിപ്പിക്കുകയാണ് ചെയ്തത്. അവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയും ചെയ്തു. നക്സലൈറ്റുകളെ വിപ്ലവകാരികൾ എന്നാണ് കോൺഗ്രസുകാർ വിളിക്കുന്നതെന്നും ആദിത്യനാഥ് ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2T5igcb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages