മറയൂർ: വീട്ടിൽ മാനിറച്ചി പാചകംചെയ്തു കഴിച്ചതിന്റെപേരിൽ വനിതാ പഞ്ചായത്തംഗത്തെ വനപാലകർ അറസ്റ്റുചെയ്തു. മറയൂർ പഞ്ചായത്ത് 13-ാംവാർഡംഗം സഹായമേരി(38)യെയാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റുചെയ്തത്. ഭർത്താവ് പോൾരാജ്, സഹോദരൻ വില്ലരശൻ എന്നിവർ ഒളിവിലാണ്. അടുക്കളയിൽനിന്ന് പാചകംചെയ്ത നിലയിൽ മൂന്നുകിലോ ഇറച്ചി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു. ഡി.എഫ്.ഒ.യുടെ സ്പെഷ്യൽ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നര്യാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2JwYOAB
via
IFTTT
No comments:
Post a Comment