മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞയാഴ്ച അവനി എന്ന പെൺകടുവയെ വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന വനംവകുപ്പു മന്ത്രിയും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും തമ്മിൽ വാക്പോര് മുറുകുന്നു. അവനിയെ കൊലപ്പെടുത്തിയതിനെതിരെ മനേകാ ഗാന്ധി രൂക്ഷവിമർശനമായിരുന്നു ഉയർത്തിയത്. അവനി ദാരുണമായി കൊലചെയ്യപ്പെട്ടുവെന്നും സംസ്ഥാന വനവകുപ്പു മന്ത്രി സുധീർ മുൻഗംടിവാർ രാജിവയ്ക്കണമെന്നും മനേക ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മനേകയ്ക്കെതിരെ സുധീർ രംഗത്തെത്തിയത്. യാതൊരു പങ്കുമില്ലാത്ത വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ രാജിവയ്ക്കണമെങ്കിൽ, രാജ്യത്ത് പോഷകക്കുറവു മൂലം കുട്ടികൾ മരിക്കുന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആദ്യം മനേകാ ഗാന്ധി രാജിവയ്ക്കണമെന്ന് സുധീർ ആവശ്യപ്പെട്ടു. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി എന്റെ രാജി ആവശ്യപ്പെട്ടു. എന്നാൽ നരഭോജിക്കടുവയെ വധിച്ചതിൽ എനിക്ക് പങ്കില്ല. യാതൊരു പങ്കുമില്ലാത്ത വിഷയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാൻ രാജിവയ്ക്കണമെങ്കിൽ, ആദ്യം കേന്ദ്രമന്ത്രി(മനേകാ ഗാന്ധി) ഒരു ഉദാഹരണം സൃഷ്ടിക്കട്ടെ. തന്റെ കാലയളവിൽ രാജ്യത്ത് പോഷകാഹരക്കുറവു മൂലം മരിച്ച കുട്ടികളുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് മനേക ഗാന്ധി രാജിവയ്ക്കട്ടെ- സുധീർ വാർത്താ ഏജൻസിയായ പി ടി ഐയോടു പറഞ്ഞു. പതിമൂന്നുപേരെ കൊലപ്പെടുത്തിയെന്നു കരുതുന്ന അവനിയെന്ന കടുവയെ യവത്മാലിൽ നവംബർ രണ്ടിനാണ് വെടിവച്ചു കൊന്നത്. കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതിന് മഹാരാഷ്ട്ര സർക്കാരിനെയും മനേക വിമർശിച്ചിരുന്നു. content highlights:Tigress killing; maharashtra minister Sudhir Mungantiwar demands resignation of maneka gandhi
from mathrubhumi.latestnews.rssfeed https://ift.tt/2yQZVHh
via
IFTTT
No comments:
Post a Comment