നടക്കുമ്പോള്‍ ദേഹത്ത് മുട്ടിയതിന് യുവാവിനെ കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

നടക്കുമ്പോള്‍ ദേഹത്ത് മുട്ടിയതിന് യുവാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി: നടക്കുമ്പോൾ ദേഹത്ത് മുട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഡൽഹി വിജയ്വിഹാറിലാണ് സംഭവം. ഉത്തർപ്രദേശ് ജലാൽപൂർ സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവിയ്ക്ക് നേരെ ആക്രമണമുണ്ടായത്. നടക്കുമ്പോൾ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് നാലംഗസംഘം രവിയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെ യുവാക്കളിലൊരാൾ കത്തികൊണ്ട് രവിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ ഓടിക്കൂടിയവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തു. യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കേസെടുത്തതായും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. രവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2OrZjN6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages