ജലീലിനെതിരെ വീണ്ടും ആരോപണം;ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് ക്യാമ്പസ് അനുവദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ജലീലിനെതിരെ വീണ്ടും ആരോപണം;ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് ക്യാമ്പസ് അനുവദിച്ചു

തിരുവനന്തപുരം:മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണ പരമ്പരകൾക്ക് അവസാനമില്ല. യു.ജി.സി ചട്ടം മറികടന്ന് സ്വകാര്യ സർവകലാശാലയ്ക്ക് കേരളത്തിൽ ഓഫ് ക്യാമ്പസ് അനുവദിച്ചതായതാണ് പുതിയ ആരോപണം. മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്. ബംഗളൂരു ആസ്ഥാനമായ ജെയിൻ സർവകലാശാലയാണ് കൊച്ചിയിൽ ഓഫ് ക്യാമ്പസ് തുടങ്ങുന്നത്. ഓഫ് ക്യാമ്പസിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നൽകിയതായാണ് ആരോപണം. മന്ത്രി കെ.ടി. ജലീലിന്റെ പ്രത്യേക താൽപര്യപ്രകാരമാണിതെന്ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ആരോപിച്ചു. യു.ജി.സി. ചട്ടങ്ങൾ പ്രകാരം സർവകലാശാലകൾക്ക് അതിന്റെ ആസ്ഥാന പരിധിക്ക് അപ്പുറം ക്യാമ്പസുകളോ പഠന കേന്ദ്രങ്ങളോ തുടങ്ങാനാവില്ല. ഇത് മറികടന്നാണ് ബാംഗ്ലൂർ ആസ്ഥാനമായ ജെയിൻ സർവകലാശാല കൊച്ചിയിൽ ഓഫ് ക്യാമ്പസ് ആരംഭിക്കുന്നത്. ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നൽകിയെന്നാണ് ആക്ഷേപം. ഇംഗ്ലണ്ടിൽ രജിസ്ടർ ചെയ്ത ISDC എന്ന സ്ഥാപനത്തിന് ഈ സംരഭത്തിൽ പങ്കാളിത്തം നൽകിയതിന് പിന്നിൽ സംശയമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഖാദർ പറയുന്നു. യു.ജി.സി. ചട്ടം മറികടന്നതിന്റെ പേരിൽ സംസ്ഥാനത്ത് തന്നെ പല ഓഫ് ക്യാമ്പസുകളും അടച്ചു പൂട്ടിയിട്ടുണ്ട്. ഇതിനിടെയാണ് സ്വകാര്യ കോർപറേറ്റ് സർവകലാശാലയ്ക്ക് കേന്ദ്രം തുടങ്ങാൻ അനുമതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2JR1M2Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages