മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: മുതിർന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂർത്തി(90) അന്തരിച്ചു.ഉച്ചക്ക് 12 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അവർ. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നുലക്ഷ്മിചേച്ചി എന്നു സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി. സിനിമയിലെത്തും മുമ്പ് വാർത്താവായനയിലും പ്രതിഭ തെളിയിച്ചിട്ടുള്ള അവർ മലയാളത്തിലെ ആദ്യ ന്യൂസ് റീഡറായിരുന്നുവെന്നു. ആകാശവാണിയിൽ നിന്നാണ് സിനിമാരംഗത്തെത്തിയത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഈ പുഴയും കടന്ന്, തൂവൽക്കൊട്ടാരം, ഉദ്യാനപാലകൻ, പിറവി, വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാൽ, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണു, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിംഗ്, സന്തോഷ് ശിവന്റെ ബിഫോർ ദ റെയിൻസ്,മണിരത്നം ചിത്രം കന്നത്തിൽ മുത്തമിട്ടാൽ, കന്നട ചിത്രം സംസ്കാരതുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇരുപതോളം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ലക്ഷ്മി ചേച്ചിയും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ പുഴയും കടന്ന്, ഉദ്യാനപാലകൻ എന്നീ രണ്ടു ചിത്രങ്ങളിലെയും കഥാപാത്രങ്ങളിലൂടെയാണ് ലക്ഷ്മി ചേച്ചിയെ സിനിമാലോകത്തിന് ഏറെ പരിചയം. 1996ൽ കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായ ഗോപി സ്വയം പരിചയപ്പെടുത്തുന്ന രംഗത്തിലെ നർമം ചാലിച്ച മുഹൂർത്തങ്ങൾ സിനിമാപ്രേമികളുടെ മനസിൽ നിന്നും മായാത്ത ഓർമ്മകളാണ്. എൻ എഫ് വർഗീസ് ചെയ്ത കഥാപാത്രമായ സുകുമാരന്റെ അനിയനാണ്ഗോപി.പേര് വിളിക്കുന്നതിനു പകരം ഗോപിയെ എപ്പോൾ കാണുമ്പോഴും സുകുമാരന്റെ അനിയ എന്നാണ് സിനിമയിൽ മുത്തശ്ശിയായെത്തുന്ന ലക്ഷ്മി കൃഷ്ണമൂർത്തി അഭിസംബോധന ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2z16xCK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages