മലചവിട്ടാൻ തയ്യാറെടുത്ത് 539 യുവതികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മലചവിട്ടാൻ തയ്യാറെടുത്ത് 539 യുവതികൾ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമല കയറാൻ തയ്യാറെടുത്ത് 539 യുവതികൾ. ഓൺലൈൻ വഴി ബുക്കുചെയ്ത ഇവരുടെ വിവരങ്ങൾ പോലീസ് ഐ.ടി. സെൽ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. യുവതികളടക്കം മൂന്നുലക്ഷത്തോളം പേർ ഇതിനോടകം ഓൺലൈനായി ബുക്കുചെയ്തു. ഇതിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും ഉൾപ്പെടും.യുവതീപ്രവേശ വിധിക്കുശേഷം തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനുമായി രണ്ടുതവണ നട തുറന്നപ്പോഴുമുണ്ടായ പ്രായോഗിക പ്രശ്നങ്ങൾ ആവശ്യമായ പക്ഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതിയെ അറിയിക്കും. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് ഓൺലൈൻവഴി ബുക്കുചെയ്ത യുവതികളുടെ വിവരം പോലീസ് ശേഖരിച്ചത്. ഇക്കാര്യത്തിൽ ദേവസ്വംബോർഡും കോടതിയെ നിലപാട് അറിയിക്കും. തീർഥാടകർക്ക് ദർശനം സമുഗമമാക്കാനായി ദർശനദിവസവും സമയവും മുൻകൂട്ടി ബുക്കുചെയ്യാനുള്ള സൗകര്യം കഴിഞ്ഞ 30-നാണ് തുടങ്ങിയത്. ദേവസ്വം ബോർഡും പോലീസും ചേർന്ന് തയ്യാറാക്കിയ sabarimalaq.com എന്ന വെബ് പോർട്ടൽ വഴി നിലയ്ക്കൽനിന്ന് പമ്പവരെയുള്ള കെ.എസ്.ആർ.ടി.സി. ബസ് ടിക്കറ്റും ബുക്കുചെയ്യാം. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് വെബ്‌സൈറ്റുകളിലും ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2DwyNBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages