ലിഫ്റ്റില്‍ വെച്ച് നാലുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം: അയല്‍വാസിയായ 42 കാരി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ലിഫ്റ്റില്‍ വെച്ച് നാലുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം: അയല്‍വാസിയായ 42 കാരി അറസ്റ്റില്‍

മുംബൈ:നാലുവയസുകാരിയെ ലിഫ്റ്റിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിന് അയൽവാസി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് റിസ്വാന ഷെയ്ക്ക് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഇരയായ ജാൻഹവിയും(4) റിസ്വാനയും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി ധരിച്ചിരുന്ന കമ്മൽ മോഷ്ടിക്കുന്നതിനാണ് ആക്രമിച്ചതെന്ന് പോലീസ്വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജാൻഹവിയും സഹോദരനും ഫ്ളാറ്റിന്റെ താഴെ കളിക്കുകയായിരുന്നു. ഇത് കാണാനിടയായ റിസ്വാന ജാൻഹവിയെ വിളിച്ച് ലിഫ്റ്റിനകത്തേക്കി കയറ്റി. വാതിൽ അടഞ്ഞ ഉടനെ ഇവർ കുട്ടിയെ ക്രൂരമായി ചവിട്ടാനും തല്ലാനും തുടങ്ങി. മർദ്ദനത്തിന് ശേഷം ഇവർ കുട്ടിയുടെ ചെവിയിൽ എന്തോ പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ജാൻഹവിയുടെ കരച്ചിൽ കേട്ട് അമ്മയുംസമീപവാസികളും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും റിസ്വാന ആരെയും ലിഫ്റ്റിനകത്ത് കയറാൻ അനുവദിച്ചില്ല. റിസ്വാനയെ വലിച്ചിഴച്ച് പുറത്തിട്ട ശേഷമാണ് അയൽവാസികൾ കുട്ടിയെ രക്ഷപ്പെടുത്തിയത്. മുഖത്തും കഴുത്തിലും നെറ്റിയിലും പരുക്കേറ്റ ജാൻഹവി സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. റിസ്വാനയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlight: Attack on 4-yr-old caught on CCTV


from mathrubhumi.latestnews.rssfeed https://ift.tt/2qT7qcl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages