ന്യൂഡൽഹി: അന്തർവാഹിനികളെ നിരീക്ഷിക്കാൻ കഴിയുന്ന എം.എച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകൾഇന്ത്യ അമേരിക്കയിൽ നിന്ന്വാങ്ങാനൊരുങ്ങുന്നു. രണ്ട് ബില്യൺ ഡോളർ (ഏകദേശം 14,357 കോടി രൂപ) ചെലവിൽ 24 ഹെലിക്കോപ്റ്ററുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. നാവികസേനയുടെ കരുത്തുകൂട്ടാൻ കെൽപ്പുള്ളതാകും റോമിയോ സീഹോക് ഹെലിക്കോപ്റ്ററുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് അന്തർവാഹിനികളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ റോമിയോ ഹെലിക്കോപ്റ്ററുകൾ ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സിങ്കപ്പൂരിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. മാസങ്ങൾക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. അർജന്റിനയിൽ നവംബർ ഒടുവിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ട്രമ്പ്-മോദി കൂടിക്കാഴ്ച നടക്കുമെന്നും ഇതിൽ ഹെലികോപ്റ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും വിദഗ്ധർ\ നിരീക്ഷിക്കുന്നു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. Content Highlights:Indiato Buy Romeo Anti-Submarine Choppers from US, Defence, MH60 Romeo Seahawk Helicopter
from mathrubhumi.latestnews.rssfeed https://ift.tt/2QPcutH
via
IFTTT
No comments:
Post a Comment