ബി.എസ്.എൻ.എൽ. 4 ജി സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ബി.എസ്.എൻ.എൽ. 4 ജി സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക്

കൊച്ചി:ബി.എസ്.എൻ.എല്ലിന്റെ 4 ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. നിലവിലുള്ള ആറ് ടവറുകൾ കൂടാതെ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുംകണ്ടം എന്നീ എസ്.ഡി.സി.എ. മേഖലകളിൽ 118 ടവറുകളിൽ കൂടി 4 ജി സംവിധാനം ഏർപ്പെടുത്തും. ഈ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ 4 ജി സിം വിതരണവും ബി.എസ്.എൻ.എൽ. ആരംഭിച്ചിട്ടുണ്ട്്. ഇതിനു പുറമെ പുതിയ 150 ടവറുകൾക്കായുള്ള ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു. എന്നാൽ, എവിടെയൊക്കെ 4 ജി ലഭ്യമാക്കണമെന്ന വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. 4 ജി സ്പെട്രത്തിന്റെ അനുമതി ലഭിക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. നിലവിൽ 3 ജി ലൈസൻസിലാണ് 4 ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്. 4 ജി ലൈസൻസ് ലഭിക്കുന്നതോടെ ഗ്രാമങ്ങൾ കൂടാതെ നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുള്ളതായി അധികൃതർ പറഞ്ഞു. ബി.എസ്.എൻ.എൽ. 4 ജി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ദിനത്തിൽ ബി.എസ്.എൻ.എൽ. കവരത്തിയിൽ 4 ജി സേവനത്തിനു തുടക്കമിട്ടു. ഇന്ത്യയിൽ ആദ്യമായി ഉടുമ്പൻചോല മേഖലയിലാണ് 4 ജി സേവനത്തിനു തുടക്കമിട്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2PBS3Tp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages