വിരമിച്ചപ്പോള്‍ കിട്ടിയ തുകയുടെ ഓഹരി നല്‍കിയില്ല: 22 കാരന്‍ പിതാവിനെ തല്ലികൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

വിരമിച്ചപ്പോള്‍ കിട്ടിയ തുകയുടെ ഓഹരി നല്‍കിയില്ല: 22 കാരന്‍ പിതാവിനെ തല്ലികൊന്നു

തെലങ്കാന:സർവീസിൽ നിന്ന് വിരമിച്ചപ്പോൾ പിതാവിന് ലഭിച്ച തുകയുടെ കൊടുക്കാത്തതിന്റെ പേരിൽ 22 കാരൻ പിതാവിനെ തല്ലികൊന്നു. തെലങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെ ആണ് മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. 2017 ജൂണിലാണ് കൃഷ്ണ ജലവകുപ്പിൽ നിന്ന് വിരമിച്ചത്. 6 ലക്ഷം രൂപ വിരമിച്ചപ്പോൾ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.പിന്നീട് സ്വന്തം പേരിലുള്ള ഭൂമി ഇദ്ദേഹം പത്ത് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു. പിതാവിന്റെ കൈവശം ഇത്രയും തുകയുണ്ടെന്നറിഞ്ഞ മകൻ തരുൺ ഈ പണം തനിക്കും തന്റെ സഹോദരിമാർക്കുമായി വീതം വച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ രണ്ടു ലക്ഷം ഒഴിച്ച് ബാക്കി തുക മുഴുവനും ഇദ്ദേഹം മൂന്ന് മക്കൾക്കുമായി നൽകി. പക്ഷേ കുറച്ചുമാസങ്ങൾക്ക് ശേഷം ബാക്കി തുകയുടെ പങ്കുകൂടി വേണമെന്ന് ആവശ്യപ്പെട്ട് തരുൺ പിതാവിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്നാൽ കൃഷ്ണ ഈ ആവശ്യം നിരസിച്ചതോടെ തരുണ വടി ഉപയോഗിച്ച് പിതാവിനെ മർദിക്കാൻ തുടങ്ങി. കണ്ടു നിന്ന സഹോദരിയാകട്ടെ പിതാവിനെ മർദിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ബോധരഹിതനായ കൃഷ്ണയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ തുടരന്വേഷണം നടത്തിവരികയാണ്. Content Highlight:22-Year-Old Kills Father For Retirement Funds


from mathrubhumi.latestnews.rssfeed https://ift.tt/2qJvrmb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages