ന്യൂഡൽഹി: കർണാടകയിലെ ലോക്സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വൻജയം 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ടീസറാണെന്ന് കോൺഗ്രസ്. അടുത്ത വർഷം ബിജെപിക്ക് എന്ത് ലഭിക്കുമെന്നതിന്റെ ടീസറാണിതെന്ന് വിജയമാഘോഷിച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. കർണാടകയിലെ വിജയത്തിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത പ്രതികരണവുമായി കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്. ജയത്തിൽ പങ്കുവഹിച്ച കോൺഗ്രസിന്റേയും ജെഡിഎസിന്റേയും എല്ലാ സംസ്ഥാന ദേശീയ നേതാക്കളേയും അഭിനന്ദിക്കുവന്നുവെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാര സ്വാമി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിലും കോൺഗ്രസിനോട് ചേർന്ന് തന്നെ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും. ജനങ്ങളുടെ കല്പനക്കാണ് പ്രധാന്യമെന്നും മന്ത്രിയും കോൺഗ്രസ് നേതാവുമായഡി.കെ ശിവകുമാർ പറഞ്ഞു. 2019-ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാവർക്കും ഒരു സന്ദേശം നൽകുകയാണ് കർണാടകയെന്നും അദ്ദേഹം പറഞ്ഞു. വിജയം വിരാട്കോലിയോട് ഉപമിപ്പിച്ച് ബിജെപിയെ പരിഹസിച്ചുക്കൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രതിരണം. വിരാട് കോലിക്ക് കീഴിൽ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് പോലെയാണ് 4-1 ന് കർണാടകയിലെ കോൺഗ്രസിന്റെ വിജയമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാത്ത നരേന്ദ്ര മോദിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഉത്തരംനൽകിയെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നൽകിയ വാഗ്ദ്ധാനങ്ങൾ മറന്ന് അഹങ്കരിച്ചവർക്ക് നടന്ന ബിജെപിക്ക് ജനം തക്കമറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ്-കോൺഗ്രസ് വികസന കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണച്ച കർണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് ജെഡിഎസ് നേതാവ് ദേവഗൗഡ പ്രതികരിച്ചു. കർണാടകയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരോട് ജനങ്ങൾക്കുള്ള പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റെ ഭരണപരാജയത്തിനും കർണാടകയിലെ ബിജെപിയുടെ നെഗറ്റീവ് രാഷ്ട്രീയം ജനം തള്ളിയതിനും തെളിവാണ് കോൺഗ്രസ്-ജെഡിഎസ് മുന്നണിയുടെ വിജയമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു ട്വീറ്റ് ചെയ്തു. കർണാടകയിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലം ഒന്നാര പതിറ്റാണ്ടിന് ശേഷം രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് തിരിച്ച് പിടിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2RFBCDa
via
IFTTT
No comments:
Post a Comment