ബിവാനി: 19 കാരന്റെ ബലാത്സംഗ ശ്രമം പ്രതിരോധിക്കുന്നതിനിടെ 75 കാരി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ബിവാനി ജില്ലക്കാരനായ രാജ എന്ന യുവാവിനെയും ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു. ബലാത്സംത്തിന് ശ്രമിച്ചപ്പോൾ വയോധിക നിലവിളിച്ചതോടെ പ്രകോപിതനായ രാജ ഷാൾ വായിൽ തിരുകിയശേഷം, കല്ലുപയോഗിച്ച് തലയ്ക്കടിച്ചു.വയോധിക മരിച്ചതോടെ രാജ ഇവരുടെ ശരീരം സംഭവ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. സംഭസ്ഥലത്തെ രക്തം കഴുകി കളഞ്ഞ് മകനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് രാജയുടെ മാതാപിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ സമീപത്തുനിന്ന് മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ മകൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ വയോധികയുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ചതിന്റെ പാടുകളും ഇത് രാജയുടെ വീട്ടിൽ നിന്നാണ് തുടങ്ങുന്നതെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് സംശയം രാജയിലേക്ക് നീളുന്നത്. സംഭവശേഷം വീട് പൂട്ടി രാജയും അമ്മയും ഹരിപ്പുരിലുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നുമാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കുറ്റം സമ്മതിച്ച രാജ നവംബർ 7 നാണ് സംഭവമുണ്ടായതെന്നും പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ രാജയുടെ വീടിന്റെ സമീപത്തു നിന്നുമാണ് വയോധിക പതിവായി പാൽവാങ്ങാറുള്ളത്. സംഭവ ദിവസം പാൽക്കാരൻ എത്താൻ വൈകിയതിനാൽ തനിക്കുള്ള പാൽ വാങ്ങി വയ്ക്കാൻ പറയാനായി വയോധിക രാജയുടെ വീടിന്റെ കോളിങ് ബെൽ അമർത്തി. വാതിൽ തുറന്ന രാജ വയോധികയെ തനിച്ചു കണ്ടതോടെ വീടിനകത്തേക്ക് പിടിച്ച് വലിച്ചു. രാജ ബലാത്സംഗം ചെയ്യാൻ തുടങ്ങിയതോടെ രാജയെ ചീത്ത പറയാനും ഉറക്കെ കരയാനും തുടങ്ങി. ഇതിൽ പരിഭ്രാന്തനായ രാജ വയോധികയുടെ ഷാൾ എടുത്ത് വായയിൽ തിരുകിശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു. വയോധിക കൊല്ലപ്പെട്ടുവെന്ന് മനസിലായതോടെ വീടിനകത്ത് നിന്ന് മൃതശരീരം വലിച്ച് മുപ്പത് മീറ്റർ അകലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ചന്തയിൽ പോയിരുന്ന രാജയുടെ മാതാവ് തിരിച്ചെത്തിയപ്പോൾ വരാന്തയിൽ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ട് രാജയെ ചോദ്യം ചെയ്തു. അമ്മയ്ക്ക് മുന്നിൽ രാജ എല്ലാം ഏറ്റുപറഞ്ഞതോടെ മകനെ സഹായിക്കാനായി അമ്മ വരാന്തയും റോഡിന്റെ കുറച്ചുഭാഗങ്ങളും കഴുകി വൃത്തിയാക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അമ്മയ്ക്കും മകനും എതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. Content Highlight: 75-yr-old woman to death after failed rape attempt
from mathrubhumi.latestnews.rssfeed https://ift.tt/2qG9DI8
via
IFTTT
No comments:
Post a Comment