കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന പ്രക്രിയ ശക്തമായി തുടരുമെന്ന് തൊഴിൽ സാമൂഹിക മന്ത്രി ഹിന്ദ് അൽ സുബീഹ് വ്യക്തമാക്കി. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ചു കർശന നിർദേശങ്ങൾ നൽകി. 15 ദിവസത്തിനുള്ളിൽ സർക്കാർ സ്ഥാപനങ്ങൾ ജോലിയിൽ തുടരുന്ന വിദേശികളുടെ വിശദമായ പട്ടിക സമർപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അടുത്ത സാമ്പത്തിക വർഷം വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിയിലുളളവരുടെ വിശദമായ വിവരം സിവിൽ സർവീസ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുവൈത്തിൽ സംഘടിപ്പിച്ച നാലാമത് ജി.സി.സി. തൊഴിൽ സാമൂഹികസമിതി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 15 ദിവസത്തിനുള്ളിൽ സർക്കാർ സ്ഥാപനങ്ങൾ വിദേശികളുടെ കണക്ക് സിവിൽ സർവീസ് കമ്മിഷനെ അറിയിക്കാതിരുന്നാൽ വിദേശികളെ ജോലിയിൽനിന്ന് പിരിച്ചു വിടാനാണ് തീരുമാനം. ഇതോടെ നിലവിൽ സർക്കാർ ജോലിയിൽ തുടരുന്ന മലയാളികളടക്കം ഒട്ടേറെ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. Content Highlights:Kuwait,Nitaqat
from mathrubhumi.latestnews.rssfeed https://ift.tt/2DH4hVd
via
IFTTT
No comments:
Post a Comment