നഷ്ടപ്പെട്ടത് 14 ആഴ്ച പ്രായമുള്ള കുഞ്ഞിനെ; എന്നാല്‍ വിട്ടുകൊടുക്കാന്‍ ആ അമ്മ തയ്യാറായിരുന്നില്ല; കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ; നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

നഷ്ടപ്പെട്ടത് 14 ആഴ്ച പ്രായമുള്ള കുഞ്ഞിനെ; എന്നാല്‍ വിട്ടുകൊടുക്കാന്‍ ആ അമ്മ തയ്യാറായിരുന്നില്ല; കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ; നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍

ആഴ്ചകള്‍ മാത്രമായിരുന്നു മിരാന്റെ പ്രായം. എന്നാല്‍ ഒരു ഭ്രൂണം എന്ന് എന്റെ കുഞ്ഞിനെ നിങ്ങള്‍ വിളിക്കരുത്. അവന്‍ എനിക്ക് എന്റെ പ്രാണനേക്കാളും പ്രിയപ്പെട്ടവനാണ്. നഷ്ടപ്പെട്ട തന്റെ കുഞ്ഞിന്റെ(fetus) ചിത്രം പങ്കുവെച്ച് ഷരണ്‍ കുറിച്ചു. ഷരണ്‍ ഗര്‍ഭിണിയായിരിക്കെ നടത്തിയ സോണോഗ്രാമിലാണ് കുഞ്ഞിന്റെ ഹൃദയം നിലച്ചത് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്.

പിന്നീട് ഡിആര്‍സിയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഇതിനെ ഷരണ്‍ അനുകൂലിച്ചില്ല. വെറും മാംസകഷ്ണങ്ങളാക്കി കുഞ്ഞിനെ പുറത്തെടുക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒടുവില്‍ മരുന്നു കുത്തിവെച്ച് സ്വാഭാവിക രീതിയില്‍ പ്രസവം നടത്തി. അവള്‍ ആ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു.

ഒരാഴ്ചയോളം അവനെന്റെ കൂടെയുണ്ടായിരുന്നു. ഒരു സലീന്‍ സൊല്യൂഷന്‍ തയ്യാറാക്കി ഞാനവനെ അതിലേക്ക് കിടത്തി. പിന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. കേള്‍ക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്കറിയാം. പക്ഷെ എനിക്കവന്‍ നശിച്ചുപോകുന്നത് കാണാന്‍ സാധിക്കുമായിരുന്നില്ല. വയറ്റിലുള്ള ഗര്‍ഭസ്ഥശിശുവിന്റെ ചിത്രങ്ങള്‍ നിരവധി മാസികകളില്‍ നിങ്ങള്‍ കണ്ടിരിക്കും. ഞാനും കണ്ടിട്ടുണ്ട്, പക്ഷേ യാഥാര്‍ഥ്യം അതല്ലെന്ന് എനിക്ക് മനസ്സിലായി. അവനെ നോക്കുമ്പോള്‍ അവനെ എന്റെ കൈകളില്‍ പിടിക്കുമ്പോള്‍ പൂര്‍ണരൂപത്തിലെത്തിയ അവന്റെ ശരീരം കണ്ടപ്പോള്‍ എല്ലാം എനിക്ക് വല്ലാത്ത അത്ഭുതമായിരുന്നു. അവന്റെ ചെവിയും നാക്കും ചുണ്ടുകളുമെല്ലാം എത്ര തികഞ്ഞതാണ്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായില്ല.

കുഞ്ഞിന് ഷരണ്‍ മിരാന്‍ എന്ന് പേരിട്ടു. ഒരാഴ്ച അവനെ കുറിച്ച് പഠിച്ചു. അവന്റെ കുഞ്ഞിക്കാലിന്റെയും കൈകളുടെയും ചിത്രമെടുത്തു, കൈരേഖകള്‍ എടുത്തു. ഒരാഴ്ചക്ക് ശേഷം ഒരു ഫ്യൂണറല്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മിരാനെ പൂന്തോട്ടത്തില്‍ അടക്കം ചെയ്തു. കുഞ്ഞ് ജനിക്കേണ്ടിയിരുന്ന ദിവസം കുഞ്ഞിന്റെ കൈയ്യുടെയും കാലിന്റെയും ചിത്രങ്ങള്‍ ഷരണ്‍ പങ്കുവയ്ക്കുകയായിരുന്നു.



from mangalam.com https://ift.tt/2zoTlHv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages