ന്യൂഡൽഹി: ഡൽഹിയിൽ അധ്യാപിക വെടിയേറ്റുമരിച്ചത് ഭർത്താവിന്റെ കാമുകി നൽകിയ 10 ലക്ഷം രൂപയുടെ ക്വട്ടേഷനെ തുടർന്നാണെന്ന് കണ്ടത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് സ്കൂൾ അധ്യാപികയായ സുനിത(38) വെടിയേറ്റു മരിച്ചത്. പോലീസ് നടത്തിയ അന്വേഷണമാണ് കൊട്ടേഷൻ സംഘത്തിലെത്തി നിൽക്കുന്നത്. സുനിതയുടെ ഭർത്താവ് മൻജീത്(38), സുഹൃത്തുക്കളായ ഏഞ്ചൽ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തതിരുന്നു. മൻജീത്തിന് ഏഞ്ചലുമായി സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെ എതിർത്തതിനെ തുടർന്ന് സുനിതയെ ഒഴിവാക്കണമെന്ന് ഇരുവരും തീരുമാനിച്ചു. ഇതിനിടെ സുനിതയുടെ സഹോദരൻ ഏഞ്ചലിന്റെ വീട്ടിൽ പോയി മൻജീത്തിനെ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഏതുവിധേനയും സുനിതയെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ഏഞ്ചൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുകയാണ്. ആറുമാസം മുന്നെ തന്നെ സുനിതയെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനായി ഏഞ്ചൽ നിരവധി കൊട്ടേഷൻ സംഘങ്ങളെ സമീപിച്ചിരുന്നു. 18 ലക്ഷം രൂപയാണ് കൊട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. എന്നാൽ 10 ലക്ഷത്തിന് കൊട്ടേഷൻ ഉറപ്പിച്ചു. ഇതിൽ 2.5 ലക്ഷം രൂപ രണ്ടു തവണകളിലായി കൊട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നു. പദ്ധതി അവസാനമായി ആസൂത്രണം ചെയ്തത് ഒക്ടോബർ 23ന് ആണ്. ഏഞ്ചൽ കൊലയാളി സംഘത്തിലെ ഓരോരുത്തർക്കും പ്രത്യേക ടാസ്കുകൾ നൽകിയിരുന്നു. മൻജീത്തിന്റെ ദൗത്യം സുനിതയുടെ ദൈന്യംദിന കാര്യങ്ങൾ കൊട്ടേഷൻ സംഘത്തെ അറിയിക്കുകയായിരുന്നു. മൻജീത്തിന്റെ ഡ്രൈവർ കൂടിയായ രാജീവാണ് കൊട്ടേഷൻ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്. സുനിതയുടെ ദേഹത്ത് മൂന്ന് തവണ വെടിയേറ്റു. വെടിയേറ്റയുടൻ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയുടെ ഡയറിക്കുറിപ്പുകളും കൊലയാളികളിലേക്കെത്താൻ പോലീസിനെ സഹായിച്ചു. സ്ഥിരമായി ഡയറി എഴുതിയിരുന്ന സുനിത മൻജീതിന്റെ പ്രണയം തന്നെ വിഷാദത്തിലേക്ക് എത്തിച്ചതായും വിവാഹമോചനം നൽകാൻ വിസമ്മതിക്കുന്നതിനാൽ തന്റെ ജീവന് ഭീഷണിയുള്ളതായും എഴുതിയിരുന്നു: സുനിതയ്ക്കും മൻജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്. വെടിവെച്ചയാളിനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. Content Highlight: Schoolteacher murder: husband planned, paid killers in advance
from mathrubhumi.latestnews.rssfeed https://ift.tt/2yROleV
via
IFTTT
No comments:
Post a Comment