ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട പോളിംഗ് തുടരുന്നു; പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; 12 മണിവരെ 25.2% പോളിംഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട പോളിംഗ് തുടരുന്നു; പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; 12 മണിവരെ 25.2% പോളിംഗ്

റായ്പൂര്‍: ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 25.2% പേര്‍ വോട്ട് രേഖപ്പെടുത്തി. 19 ജില്ലകളിലെ 72 സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്.

റായ്പുര്‍, അംബികപുര്‍, രാമനുജഗഞ്ചാസ് എന്നിവിടങ്ങളില്‍ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആശങ്ക കൂടാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഛത്തീസ്ഗഢിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ഉത്‌സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് മോഡി ട്വീറ്റ് ചെയ്തു.

അതിനിടെ, വോട്ടിംഗ് യന്ത്രത്തിലെ തകരാറുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംഘം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പി.എല്‍ പുനിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമാിയി ദുരുപയോഗിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ പരാതി.

നക്‌സല്‍ ബാധിത ജില്ലകളായ ഗരിയബന്ദ്, ധംതാരി, മഹസമന്ദ്, കരീംധം, ജാസ്പുര്‍, ബല്‍രാംപുര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്. ഈഇ ഘട്ടത്തില്‍ 1079 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1.54 കോടി വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. 19,336 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ്.



from mangalam.com https://ift.tt/2OU1p8H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages