മുംബൈയില്‍ ട്രെയിനില്‍ നിന്ന് വഴുതി വീണ സോഫ്ട്‌വേര്‍ എന്‍ജിനീയര്‍ ട്രെയിനടയില്‍പെട്ട് മരിച്ചു; ട്രെയിന്‍ പാഞ്ഞത് ചക്രത്തിനിടെ കുടുങ്ങിയ യുവാവിനെയുംവലിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വഴുതി വീണ സോഫ്ട്‌വേര്‍ എന്‍ജിനീയര്‍ ട്രെയിനടയില്‍പെട്ട് മരിച്ചു; ട്രെയിന്‍ പാഞ്ഞത് ചക്രത്തിനിടെ കുടുങ്ങിയ യുവാവിനെയുംവലിച്ച്

മുംബൈ: ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറുന്നതിടെ ബാലന്‍സ്‌തെറ്റി പാളത്തിലേക്ക് വീണ സോഫ്ട്‌വേര്‍ എഞ്ചിനീയര്‍ ശരീരത്തിലൂടെ അതേട്രെയിന്‍ കയറി മരിച്ചു. ട്രെയിന്റെ ചക്രത്തിനിടെയില്‍ കുടുങ്ങിപ്പോയ യുവാവിനെ വലിച്ചുകൊണ്ട് ട്രെയിന്‍ കുറച്ചുദൂരം പാഞ്ഞു. ഐബിഎമ്മില്‍ ജീവനക്കാരനായ സുദര്‍ശന്‍ ചൗധരി എന്ന 30കാരനാണ് ഈ ദാരുണാന്ത്യം. മുംബൈ ദാദര്‍ സ്‌റ്റേഷനിലെ ഒന്നാംനമ്പര്‍ പ്‌ളാറ്റ്‌ഫോമിലാണ് അപകടം. പാളത്തില്‍ നിന്ന് പുറത്തെടുത്ത സുദര്‍ശിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലൂം മരണം സംഭവിച്ചിരുന്നു.

ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സുദര്‍ശന്‍ മൊബൈലില്‍ സഞ്ചരിച്ചുകൊണ്ട് ഒപ്പം നടന്നുനീങ്ങുന്ന ദൃശ്യം സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.

മുംബൈ ലോക്കല്‍ ട്രെയിനുകളിലെ സുരക്ഷാവീഴ്ചയെ തടുര്‍ന്ന് അപകടങ്ങള്‍ പതിവാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ലോക്കല്‍ ട്രെയിനിന്റെ വാതിലിനു സമീപം നിന്ന് യാത്ര ചെയ്ത ഒരു പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീണെങ്കിലും സമീപത്തുനിന്നയാള്‍ വസ്ത്രത്തില്‍ പിടിച്ച് വലിച്ച് എടുക്കുകയായിരുന്നു.



from mangalam.com https://ift.tt/2OgNMFn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages