നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം

തൃശൂർ: ഇന്ധനവില വർധിച്ച സാഹചര്യത്തിൽ നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒന്നുമുതൽ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരിൽ ചേർന്ന ബസ്സുടമകളുടെ കോ-ഓഡിനേഷൻ യോഗത്തിലാണ് തീരുമാനം. മിനിമം ചാർജ് എട്ടുരൂപയിൽനിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതിന് പുറമേ വിദ്യാർഥികളുടെ കൺസെഷൻ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും കോ-ഓഡിനേഷൻ യോഗത്തിൽ ആവശ്യമുയർന്നു. സമരമെന്നതിന് ഉപരിയായി ഇന്ധനവില വർധിച്ച അവസരത്തിൽ ബസുകൾ പുറത്തിറക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസുടമകൾ അറിയിച്ചു. ഡീസൽ വിലയിൽ ഇളവ് അനുവദിക്കാൻ സർക്കാർ ഇടപെടണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു. ബസ് നിരക്ക് ഒടുവിൽ കൂട്ടിയത് മാർച്ചിലാണെന്നും അന്ന് ഡീസൽ വില 62 രൂപയായിരുന്നെന്നും ബസ്സുടമകൾ പറഞ്ഞു. പിന്നീട് 18 രൂപയോളം വർധിച്ച സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കാതെ ബസ്സുകൾ പുറത്തിറക്കാനാകില്ലെന്ന് ഇവർ വ്യക്തമാക്കി. വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകൾ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2yij8At
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages