തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടി: മോദിക്ക് വേണ്ടിയെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടി: മോദിക്ക് വേണ്ടിയെന്ന് ആരോപണം

ന്യൂഡൽഹി: മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന്റെ സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഉച്ചയ്ക്ക് മൂന്ന് മണിക്കേ പ്രഖ്യാപനമുണ്ടാകുവെന്നാണ് അറിയിച്ചത്. എന്നാൽ രാജസ്ഥാനിലെ അജ്മേറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് വാക്താവ് രന്ദീപ് സിങ് സുർജെവാലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ചണ്ഡീഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. തിയതി പ്രഖ്യാപിച്ച് കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരും.


from mathrubhumi.latestnews.rssfeed https://ift.tt/2PglWp8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages