ന്യൂഡൽഹി: കാർഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയന്റെ കിസാൻ ക്രാന്തി യാത്രയിൽ സംഘർഷം. ഡൽഹി-യു.പി അതിർത്തിയിൽ നടന്ന സംഘർഷത്തിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു ബാരിക്കേഡിന് മുകളിലേക്ക് കർഷകർ ട്രാക്ടർ ഓടിച്ച് കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പദയാത്രക്ക് അനുമതി തേടിയിട്ടില്ല എന്നാണ് ഡൽഹി പോലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കാനുള്ള റോഡുകളെല്ലാം തന്നെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ബാരിക്കേഡിന് മുകളിലേക്ക് കർഷകർ ട്രാക്ടർ ഓടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. അഞ്ഞൂറിലധികം ട്രാക്ടറുകളാണ് സമരക്കാരുടെ കൂടെ ഉള്ളത്. ചിത്രം കടപ്പാട് - എ.എൻ.ഐ 70000ൽ കൂടുതൽ കർഷകരാണ് പദയാത്രയിൽ അണിനിരന്നിട്ടുള്ളത്. പോലീസ് ഇവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് കണ്ണീർ വാതക ഷെല്ലുകളും ടിയർഗ്യാസും പ്രയോഗിച്ചു. ഇപ്പോൾ പ്രദേശത്ത് സംഘർഷം തുടരുകയാണ്. നിരവധി കർഷകർക്ക് പരിക്കേറ്റു. കർഷകർ പിന്തിരിയാൻ കൂട്ടാക്കാതെ സമരം തുടരുകയാണ്. മാർച്ചിൽ പങ്കെടുക്കുന്ന കർഷകരിൽ ഭൂരിപക്ഷവും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം. ഭാരതീയ കിസാൻ യൂണിയന്റെ പ്രസിഡന്റ് രാകേഷ് ടികായത്താണ് മാർച്ചിന് നേതൃത്വം നൽകുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടണം എന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. content highlights:police lathi charge in Kisan Kranti yatra
from mathrubhumi.latestnews.rssfeed https://ift.tt/2QmYxCw
via
IFTTT
No comments:
Post a Comment