ഷാർജ: കേരളത്തിന്റെ പുനർ നിർമാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാർജയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. പ്രളയശേഷമുള്ള കേരളത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണെന്നും ഇനിയും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവകേരള നിർമാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.ഷാർജ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ പ്രേംചന്ദ്, വി.പി.എസ്. ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ, പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ലോക കേരള സഭാംഗം കൊച്ചു കൃഷ്ണൻ, ചലച്ചിത്രതാരം ആശാശരത്, അഡ്വ. വൈ.എ.റഹീം, ബിജു കെ.സോമൻ, സൈമൺ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2EAx5QP
via
IFTTT
No comments:
Post a Comment