ഒരു കുടുംബത്തെ മഹത്ത്വവത്കരിക്കാൻ മറ്റുള്ളവരുടെ സംഭാവനകൾ തമസ്കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ഒരു കുടുംബത്തെ മഹത്ത്വവത്കരിക്കാൻ മറ്റുള്ളവരുടെ സംഭാവനകൾ തമസ്കരിച്ചു

ന്യൂഡൽഹി: നെഹ്രുകുടുംബത്തിനുനേരെ പരോക്ഷവിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ മഹത്ത്വവത്കരിക്കാൻ സർദാർ പട്ടേൽ, ബി.ആർ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകൾ തമസ്കരിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ ഉന്നത നേതാക്കളുടെ പങ്കിനെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കേണ്ട സമയമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവൺമെന്റിന്റെ 75-ാം വാർഷികച്ചടങ്ങിൽ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനുശേഷവും രാജ്യത്തിന്റെ നയങ്ങൾ ബ്രിട്ടീഷ് വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തുടർന്നത്. വിദ്യാഭ്യാസരംഗത്തെ അടക്കമുള്ള നയങ്ങൾ ഇതിനാൽ വികലമായി. സുഭാഷ് ചന്ദ്രബോസ് എന്നും ഇന്ത്യയുടെ ചരിത്രത്തിലും മൂല്യങ്ങളിലും അഭിമാനിച്ചിരുന്നു. എല്ലാ കാര്യവും ഇന്ത്യയുടേതല്ലാത്ത വീക്ഷണകോണിൽക്കൂടി കാണരുതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും നേതാജിയെയും പട്ടേലിനെയും പോലുള്ളവരുടെ മാർഗദർശനം ഇന്ത്യക്ക് ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. തന്റെ സർക്കാർ അത്തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് മാത്രമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത്. ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ.)യിൽ അംഗമായിരുന്ന ജീവിച്ചിരിക്കുന്ന ചുരുക്കംചിലരിൽ ഒരാളായ ലാൽതി റാം, ഐ.എൻ.എ.യുടെ തൊപ്പി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അത് ധരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 75-ാം വാർഷികത്തിന്റെ അനുസ്മരണാർഥമുള്ള ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആസാദ് ഹിന്ദ് ഫൗജിലെ അംഗങ്ങളുടെ വിചാരണനടന്ന ചെങ്കോട്ടയിലെ മൂന്നാംനമ്പർ ബാരക്കിൽ ഈ ഫലകം സ്ഥാപിക്കും. ഒരു മ്യൂസിയവും ഇവിടെയൊരുക്കും. ആസാദ് ഹിന്ദ് ഫൗജ് 1943 ഒക്ടോബർ 21-ന് സിങ്കപ്പൂരിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്ന ഇന്ത്യയിലെ ആദ്യ സ്വതന്ത്രസർക്കാരായി ചില ചരിത്രകാരൻമാർ അതിനെ കണക്കാക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രവിശ്യാസർക്കാർ എന്നാണ് ആസാദ് ഹിന്ദ് ഫൗജിന്റെ അർഥം. ജപ്പാന്റെയും ജർമനിയുടെയും ഇറ്റലിയുടെയും സഖ്യകക്ഷികളുടെയും പിന്തുണ അതിന് ലഭിച്ചു. ആസാദ് ഹിന്ദിന് സ്വന്തം നാണയവും കോടതിയും സിവിൽ കോഡും ഉണ്ടായിരുന്നു. പക്ഷേ, ജപ്പാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാമമാത്ര അധികാരം നൽകുംവരെ ആസാദ് ഹിന്ദിന് സ്വന്തം ഭൂമിയുണ്ടായിരുന്നില്ല. 1945 വരെയേ ഈ സ്വതന്ത്രസർക്കാർ നിലനിന്നുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/2CWGlwU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages