ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡ് സ്വത്ത്; ഒരു ചില്ലിക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡ് സ്വത്ത്; ഒരു ചില്ലിക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലര്‍ നടത്തുന്ന അവകാശവാദങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിനാണ്. ഇതുസംബന്ധിച്ച് വ്യക്തമായ രേഖകള്‍ ഉണ്ട്. അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ചില്ലക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. അത്തരത്തില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന ചെലവിലേക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്.

യുവതി പ്രവേശനം തടഞ്ഞ് കോടതിവിധി അട്ടിമറിക്കാന്‍ പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിന് തന്ത്രിമാരും കൂട്ടുനിന്നു. അത് അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്രം പൂട്ടിക്കൊണ്ടുപോകുമെന്നൊക്കെ പറയുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ നേരിടുന്നതെങ്ങനെയെന്നും മൂന്‍കാല ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ ശാന്തിയും സമാധാനവും ആണ് ആവശ്യം. ശബരിമല കേന്ദ്രീകരിച്ചിരിക്കുന്ന ക്രിമിനല്‍ സംഘത്തെ പുറത്താക്കും. സന്നിധാനത്തിന് അതിന്റേതായ പവിത്രതയും ശാന്തിയും സമാധാനവും നിലനില്‍ക്കേണ്ടതുണ്ട്. എന്നാല്‍ അവസാന ദിവസങ്ങളില്‍ അവിടെ അക്രമികള്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അത് ഒരു നിലയ്ക്കും അംഗീകരിക്കില്ല. അവിടെ ഭക്തര്‍ക്ക് പോകാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. മതനിരപേക്ഷതയും മതേതര മൂല്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാകും.

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നതി​ന്റെ തെളിവാണ് പുറത്തുവന്ന വോയിസ് മെസേജുകള്‍. പ്രശ്നങ്ങളുണ്ടായാല്‍ സോഷ്യല്‍ മീഡിയ വരെ നിയന്ത്രിക്കാമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം:



from mangalam.com https://ift.tt/2RdXYvp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages