മൊബൈല്‍ വഴിയുള്ള ചാറ്റിംഗിലൂടെ ഗള്‍ഫില്‍ ഇരുന്ന് ഭാര്യയെ ആത്മഹത്യയ്ക്ക പ്രേരിപ്പിച്ചതിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി എന്ന 31കാരിയാണ് കഴിഞ്ഞ ദിവസം ജിവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സിമിയെ കണ്ടെത്തിയത്. സംഭവത്തില്‍ സിമിയുടെ ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷി(40)നെ പോലീസ് അറസ്റ്റ് ചെയ്തു.
സിമിയുടെ ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഭര്‍ത്താവ് സിമിയെ ആത്മഹത്യയക്ക് പ്രേരിപ്പിച്ചിരുന്നുവെന്നതിനുള്ള തെളിവുകള്‍ ലഭിച്ചത്.
കഴിഞ്ഞ 13നാണ് സിമിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ഗള്‍ഫില്‍ നിന്നെത്തിയ ശേഷമേ സിമിയുടെ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് മുകേഷ് അറിയിച്ചിരുന്നു. ഇത് പ്രകാരം രണ്ട് ദിവസത്തിന് ശേഷമായിരുന്നു സംസ്‌കരിച്ചത്. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോണ്‍ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്. 12നു രാത്രി സിമി ഭര്‍ത്താവുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു.
സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലര്‍ച്ചെ 3മണി മുതല്‍ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫി ഫോട്ടോയെടുത്തു ഭര്‍ത്താവിന് അയയ്ക്കുകയും ചെയ്തു. 'ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം' എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി.
from mangalam.com https://ift.tt/2q6VAuU
via IFTTT
No comments:
Post a Comment