ഏഴിന് മഴ ശക്തമാകില്ലെന്ന് തമിഴ്‌നാട് വെതര്‍മാന്‍; എട്ടിന് മഴ കിട്ടിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ഏഴിന് മഴ ശക്തമാകില്ലെന്ന് തമിഴ്‌നാട് വെതര്‍മാന്‍; എട്ടിന് മഴ കിട്ടിയേക്കും

ചെന്നൈ : കേരളത്തില്‍ ഏഴാം തീയതി അതിതീവ്ര മഴ ഉണ്ടാകുമെന്ന കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തള്ളി 'തമിഴ്‌നാട് വെതര്‍മാന്‍'. ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും റെഡ് അലേര്‍ട്ടില്‍ പറയുന്നതു പോലെ ഏഴാം തീയതി മഴ പെയ്യില്ലെന്നുമാണ് 'തമിഴ്‌നാട് വെതര്‍മാന്‍' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ പ്രദീപ് ജോണിന്റെ വിശദീകരണം. കലാവസ്ഥാ നിരീക്ഷണത്തില്‍ കൃത്യതകൊണ്ട് പ്രശസ്തനാണ് ഇദ്ദേഹം.

2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016 ല്‍ വാര്‍ധ ചുഴലിക്കാറ്റ് വീശിയപ്പോഴും പ്രദീപിന്റെ പ്രവചനങ്ങള്‍ സത്യമായിരുന്നു. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. എന്നാല്‍, 100 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് ചെന്നൈയിലേയ്ക്കാണ് എത്തുക എന്ന പ്രദീപിന്റെ മുന്നറിയിപ്പാണ് ശരിയായത്.



from mangalam.com https://ift.tt/2C0N1cb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages