കുല്‍ദീപ് ചുഴലിയില്‍ വിന്‍ഡീസ് നിലംപതിച്ചു: രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

കുല്‍ദീപ് ചുഴലിയില്‍ വിന്‍ഡീസ് നിലംപതിച്ചു: രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് വിജയം

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ ആഞ്ഞടിച്ച കുല്‍ദീപ് ചുഴലിയില്‍ വിന്‍ഡീസ് നിലംപതിച്ചു. രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 272 റണ്‍സിന്റെയും മധൂരമൂര്‍ന്ന വിജയം.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 181 റണ്‍സിന് അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ തോല്‍വിയുടെ ആഴം കുറയ്ക്കാന്‍ ഇറങ്ങിയ വിന്‍ഡീസ് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയെങ്കിലും 196 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ഇതോടെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

മൂന്നാം ദിനം ചായയ്്ക്കായി പിരിയുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ചായയ്ക്കുശേഷം ജഡേജ എത്തി ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യ അനായാസ ജയം കൈപ്പിടിയിലൊതുക്കി. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവ് രാജ്‌കോട്ടില്‍ സ്വന്തമാക്കി.

ഹോപ്പ്(17), ഹെറ്റ്‌മെയര്‍(11 റണ്‍സ്), ആംബ്രിസ്(പൂജ്യം), ചെയ്‌സ്(20 റണ്‍സ്)കീറണ്‍ പവല്‍(83) എന്നിവരാണ് കുല്‍ദീപ് ചുഴലിയില്‍ പെട്ടുപോയത്. വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്ന പവെലിനെ അഞ്ചാമത്തെ ഇരയായി കുല്‍ദീപ് മടക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 151 റണ്‍സായിരുന്നു. ഷെര്‍മാന്‍ ലെവിസ്( 15 പന്തില്‍ നാലു റണ്‍സ്) ഗബ്രിയേല്‍( അഞ്ച് പന്തില്‍ നാലു റണ്‍സ്) എന്നിവരുടെ വിക്കറ്റുകള്‍ ജഡേജ വീഴ്ത്തി.

മൂന്നാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച വിന്‍ഡീസ് 181 റണ്‍സിനു പുറത്തായി. നാലു വിക്കറ്റ് നേടിയ അശ്വിനാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിനെ വീഴ്ത്തിയത്. ഏഴാം വിക്കറ്റില്‍ ചേസ്-പേള്‍ സഖ്യം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് വിന്‍ഡീസിനു മുന്നില്‍ ആശ്വാസമായത്. നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 649 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്.



from mangalam.com https://ift.tt/2IEBAbf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages