പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും ലൈംഗികാരോപണം. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്. മാധ്യമ പ്രവർത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ സി.എസ് അമുദൻ, ഗായിക ചിൻമയി എന്നിവർ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. അയാൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇൻഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവർ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങൾ ശക്തമായതിനാൽ ആരും പരാതിപ്പെടാൻ മുതിരില്ലെന്നും അവർ വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OdFePw
via
IFTTT
No comments:
Post a Comment