ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നാക്കാന്‍ പരിശീലന പരിപാടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നാക്കാന്‍ പരിശീലന പരിപാടി

ലഖ്നൗ: പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നാക്കാൻ പരിശീലന പരിപാടിയുമായി ഉത്തർപ്രദേശ് പോലീസ്. ആപ്പിൾ കമ്പനി ഉദ്യോഗസ്ഥനെ യു.പിയിലെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്ന സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നീക്കം. 12 ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ 200 പോലീസുകാരാണ് പങ്കെടുക്കുന്നത്. ഡി.ജി.പി ഒ.പി സിങ്ങിന്റെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്ത രണ്ടാംഘട്ടം ആരംഭിക്കും. പെരുമാറ്റ രിതി മെച്ചപ്പെടുത്താൻ പോലീസ് മേധാവി എല്ലാ പോലീസുകാരോടും നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണ സമയത്തും മാനസിക പിരിമുറുക്കമുള്ള സമയത്തും പ്രകടപ്പിക്കേണ്ട പെരുമാറ്റ രീതികളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ധാർമികതയോടെയുള്ള പ്രവർത്തനരീതി പകർന്നു കൊടുക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 29ന് ആപ്പിൾ ഉദ്യാഗസ്ഥാനമായ തിവാരി സഹപ്രവർത്തകനൊപ്പം വിട്ടിലേക്ക് വരുമ്പോൾ രണ്ട് പോലിസുകാർ ഇവർ സഞ്ചരിച്ചിരുന്ന കാർ തടയുകയും തിവാരിയോട് കാറിൽ നിന്ന് പുറത്ത് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച തിവാരിക്ക് നേരെ പ്രശാന്ത് ചൗധരി എന്ന കോൺസ്റ്റബിൾ വെടിയുതിർക്കുകയായിരുന്നു. ഇതേ തുടർന്ന് ഈ രണ്ട് പോലീസുകാരേയും സേനയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ContentHighlights: refresher course for up police for behavioral conduct, moral training for police, uttar pradesh, apple executive tiwari


from mathrubhumi.latestnews.rssfeed https://ift.tt/2CwBJNY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages