തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയിലെ ലൈംഗിക പീഡന ആരോപണം ക്രൈം ബ്രാഞ്ചിന്റെ പുതിയസംഘം അന്വേഷിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എം പി എന്നിർക്കെതിരെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാൽസംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ് പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴിൽ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവർത്തിക്കുക. ഉമ്മൻ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012ലാണ് സംഭവം നടന്നതെന്നും എഫ് ഐ ആറിൽ പറയുന്നു. content highlights:new team constituted for the enquiry of sarithas sexual abuse allegation
from mathrubhumi.latestnews.rssfeed https://ift.tt/2PLjF5k
via
IFTTT
No comments:
Post a Comment