കേരള ബാങ്കിന് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

കേരള ബാങ്കിന് അനുമതി

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിന് ഉപാധികളോടെ റിസർവ് ബാങ്ക് (ആർ.ബി.ഐ.) അനുമതിനൽകി. ഇതിനായി 19 വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ. അറിയിപ്പ് ബുധനാഴ്ച ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആർ.ബി.ഐ. മാനദണ്ഡപ്രകാരം സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച് 2019 മാർച്ച് 31-ന് മുന്പ് ലയനനടപടികൾ പൂർത്തിയാക്കണം. ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമാനുമതി നേടാനും തുടർ ലൈസൻസിങ് നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോടെയാണ് അനുമതിയെന്നതിനാൽ ഓർഡിനൻസ് വേണ്ടിവരുമോ എന്നത് നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്.ബി.ഐ.യിൽ ലയിപ്പിച്ചതോടെ സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയിലാണ് കേരള ബാങ്ക് എന്ന ആശയം ഇടതു സർക്കാർ മുന്നോട്ടുവെച്ചത്. സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികൾക്കാവശ്യമായ വായ്പകൾക്കടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം. അധികാരമേറ്റ ഉടൻ അനുമതിക്കായി സർക്കാർ ആർ.ബി.ഐ.യിൽ അപേക്ഷ നൽകിയിരുന്നു. കേരള ബാങ്ക് നിലവിൽ വരുന്നതോടെ കേരള ബാങ്ക്, പ്രാഥമിക സംഘം എന്നനിലയിൽ ദ്വിതല സംവിധാനമേയുണ്ടാകൂ. ജില്ലാബാങ്കുകൾ ഇല്ലാതാവും. സഹകരണമേഖലയ്ക്ക് വലിയ പുരോഗതിക്ക് കാരണമാകുന്നതാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞുഎതിർപ്പുമായി ആർ.ബി.ഐ.ക്ക് കത്ത്സമൂഹത്തിനുമുന്നിൽ നല്ലവരായി കഴിയുന്ന ചിലർ കേരള ബാങ്കിനെ എതിർത്ത് ആർ.ബി.ഐ.ക്ക് കത്തയച്ചതായി മുഖ്യമന്ത്രി. കേരള ബാങ്കിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പേരുവെച്ച് നാലുപേജുള്ള കത്താണ് അയച്ചിട്ടുള്ളത്. എന്നാൽ പേരു വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പേരിലും കള്ളക്കത്തുകളുണ്ട്. ഇതിൽ ചിലരെ കണ്ടെത്തിയെങ്കിലും അവർ കത്തയച്ചിട്ടില്ലെന്നാണ് പറയുന്നത്. വ്യാജക്കത്തുകൾ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ലയനം ഇങ്ങനെ14 ജില്ലാ ബാങ്കുകളുടെ 804 ശാഖകൾസംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകൾ


from mathrubhumi.latestnews.rssfeed https://ift.tt/2IBttMA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages