യാതൊരു ഉത്തരവാദിത്തവും തങ്ങള്‍ക്കില്ല; രഹനാ ഫാത്തിമയുടെ ശബരിമല യാത്രക്കെതിരെ ബിഎസ്എന്‍എല്ലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

യാതൊരു ഉത്തരവാദിത്തവും തങ്ങള്‍ക്കില്ല; രഹനാ ഫാത്തിമയുടെ ശബരിമല യാത്രക്കെതിരെ ബിഎസ്എന്‍എല്ലും

കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫോത്തിമയും മറ്റൊരു യുവതിയും തിരികെ ഇറങ്ങി. ഇതിനിടെ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രഹ്ന ശബരിമലയില കയറുന്നു എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

രഹനയുടെ യാത്രയില്‍ യാതൊരു ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ വീട് ആക്രമിച്ചതായി ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

രഹ്നയും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തല്‍ വരെയെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ തിരികെ മടങ്ങുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികള്‍ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്.



from mangalam.com https://ift.tt/2pXzT05
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages