മല കയറിയത് ജോലിയുടെ ഭാഗമായി, ആരാണ് കവിതാ ജക്കാല? രഹ്ന ഫാത്തിമ ഏക എന്ന സിനിമയിലെ നായിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

മല കയറിയത് ജോലിയുടെ ഭാഗമായി, ആരാണ് കവിതാ ജക്കാല? രഹ്ന ഫാത്തിമ ഏക എന്ന സിനിമയിലെ നായിക

തിരുവനന്തപുരം: പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പാരമ്പര്യം തെറ്റിച്ച് സന്നിധാനത്തിന് തൊട്ടടുത്തു വരെ എത്തിയതോടെ കവിതാ ജക്കാല, ഫാത്തിമാ രഹ്ന എന്ന പേരുകള്‍ ഗൂഗിളില്‍ വാര്‍ത്താപ്രാധാന്യം കിട്ടിയ പേരുകളായി മാറിയിട്ടുണ്ട്. ഇവരാരെന്ന തെരച്ചിലുകളും ശക്തമായിട്ടുണ്ട്. മോജോ മാധ്യമപ്രവര്‍ത്തക എന്നത് മാത്രമാണ് കവിതാ ജക്കാലയുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന പേര്.

ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ് കവിത. സില്ല പരിഷത്ത് ഹൈസ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എഇസിറ്റി കോളേജ്,ദീപ്തി ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം ചെയ്തു. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി തുടങ്ങിയ കവിത ഇപ്പോള്‍ തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. മോജോ ടിവിയ്ക്ക് വേണ്ടിയാണ് കവിത ശബരിമലയില്‍ എത്തിയതും.

എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയാണ്. ബിഎസ്എന്‍എല്‍ ഏക ഉദ്യോഗസ്ഥയാണ്. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സായുധ പോലീസ് സംഘത്തിന്റെ സുരക്ഷയിലാണ് കവിതയും രഹ്നയും മലചവിട്ടിയത്. സുരക്ഷയുടെ ഭാഗമായി പോലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര. സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തലില്‍ ഇരുവര്‍ക്കും യാത്ര അവസാനിപ്പിക്കേണ്ടിവന്നു.

കുട്ടികളെ വരെ മുന്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് തിരിച്ചുപോകാന്‍ സമ്മതിച്ചതെന്നും പ്രതിഷേധം ഭയന്നല്ലെന്നും രഹ്നയും കവിതയും പറഞ്ഞു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചയില്‍ ആചാരം ലംഘിച്ച് സ്ത്രീകള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവര്‍ തിരിച്ചുപോകാന്‍ തീരുമാനം എടുത്തതെന്നായിരുന്നു ഐജിയുടെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. പമ്പയില്‍ വ്യാഴാഴ്ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ നിന്നും പോലീസ് അകമ്പടിയില്‍ തന്നെ തിരിച്ചിറിങ്ങിയ കവിതയേയും ഫാത്തിമയേയും ആദ്യം പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രഹ്നാഫാത്തിമയുടെ വീട് ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ അവരെയും ഭര്‍ത്താവിനെയും പോലീസ് വീട്ടിലെത്തിക്കും. തന്റെ വീട് ആക്രമിച്ചെന്നും വീട്ടുകാര്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നും രഹ്ന ഫാത്തിമ വ്യക്തമാക്കിയത് അനുസരിച്ച് പോലീസ് അകമ്പടിയില്‍ ഇവരെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. കവിതയെ വിമാനം കയറുന്നത് വരെയുള്ള സംരക്ഷണയും പോലീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2NOjKDO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages