അമിതമായ അളവില്‍ വയാഗ്ര കഴിച്ചു; യുവാവിന് കിട്ടിയത് മുട്ടന്‍ പണി; റെറ്റിനയില്‍ ഗുരുതര തകരാറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

അമിതമായ അളവില്‍ വയാഗ്ര കഴിച്ചു; യുവാവിന് കിട്ടിയത് മുട്ടന്‍ പണി; റെറ്റിനയില്‍ ഗുരുതര തകരാറ്

ന്യൂയോര്‍ക്ക്: അമിതമായ അളവില്‍ വയാഗ്ര കഴിച്ച യുവാവിന് പണി കിട്ടി. അമിതമായി വയാഗ്ര കഴിച്ചതോടെ യുവാവിന് വര്‍ണാന്ധത ബാധിച്ചെന്നാണ് വിവരം. വയാഗ്ര ഉപയോഗിച്ചതിന് പിന്നാലെ യുവാവിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും പിന്നീട് ചികിത്സ തേടുകയും ചെയ്തു. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. അതേസമയം യുവാവ് അമിത അളവില്‍ ഇത് ഉപയോഗിച്ചിരുന്നു. സാധാരണ അളവില്‍ ഉപയോഗിച്ചാല്‍ പോലും കാഴ്ചയ്ക്ക് പ്രശ്‌നമാകുന്നതാണ് ഈ മരുന്ന്.

മരുന്ന് അമ്പത് മില്ലി ഗ്രാം കഴിക്കാനായിരുന്നു നിര്‍ദേശം, എന്നാല്‍ അതില്‍ കൂടുതല്‍ യുവാവ് കഴിക്കുകയായിരുന്നു. ചുവപ്പ് നിറത്തോടെ കാഴ്ച ആയതോടെയാണ് യുവാവ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. താല്‍ക്കാലികമായി കാഴ്ചയെ ബാധിക്കുന്ന മരുന്നാണ് യുവാവ് കഴിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ദീവസങ്ങള്‍ കഴിഞ്ഞിട്ടും യുവാവിന്റെ കാഴ്ചയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ യുവാവിന്റെ റെറ്റിനയില്‍ ഗുരുതരമായ തകരാറ് കണ്ടെത്തി.

നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് മരുന്ന് ബാധിച്ചതെന്നാണ് കരുതുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വര്‍ണാന്ധതയ്ക്ക് കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥയാണ് യുവാവിനുള്ളതെന്ന് വിദഗ്ധര്‍ വിശദമാക്കി.



from mangalam.com https://ift.tt/2P8SXDB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages