കോൺഗ്രസ്, ബി.ജെ.പി.യുടെ ബി ടീമായി മാറി- വി.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

കോൺഗ്രസ്, ബി.ജെ.പി.യുടെ ബി ടീമായി മാറി- വി.എസ്.

പുന്നപ്ര(ആലപ്പുഴ): എൽ.ഡി.എഫ്.സർക്കാരിനെ തകർക്കാനുള്ള നീക്കത്തിൽ കോൺഗ്രസും ബി.ജെ.പി.യും കൈകോർക്കുകയാണെന്ന് വി.എസ്.അച്യുതാനന്ദൻ. പുന്നപ്ര-വയലാർ സമരത്തിന്റെ 72-ാം വാർഷികവാരാചരണത്തിന് പറവൂർ രക്തസാക്ഷിനഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, ബി.ജെ.പി.യുടെ ബി ടീമായി മാറി. ശബരിമല വിഷയത്തിൽ ബി.ജെ.പി. പറയുന്നതാണ് കോൺഗ്രസ് ഏറ്റുപറയുന്നത്. രണ്ടാം വിമോചനസമരത്തിനാണ് അവരുടെ ശ്രമം. അരുവിപ്പുറം പ്രതിഷ്ഠ നടത്തി അനാചാരങ്ങൾ ലംഘിച്ച മണ്ണിൽ നിന്നുകൊണ്ട് ഇങ്ങനെയൊക്കെ പറയാൻ കോൺഗ്രസുകാർക്ക് നാണമില്ലേയെന്നും വി.എസ്. ചോദിച്ചു. സ്ത്രീകൾക്ക് ശബരിമലക്ഷേത്രത്തിൽ കയറാമെന്നുപറഞ്ഞത് ഉന്നത നീതിപീഠമാണ്. അല്ലാതെ, സംസ്ഥാന സർക്കാരല്ല. ആർക്കെതിരേയാണ് സമരമെന്ന് ബി.ജെ.പി.ക്കാർ ആട്ടിത്തെളിച്ച് നടത്തുന്ന പാവം സ്ത്രീകളോടെങ്കിലും പറയണം. വൈക്കം സത്യാഗ്രഹസമയത്ത് ഗാന്ധിജിയെയും കൂട്ടരെയും അകത്തേക്ക്‌ കയറ്റാതെ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാർ. അവരുടെ പിന്മുറക്കാരാണ് ശബരിമലയിൽ സ്ത്രീകളെ ആക്രമിക്കുന്നത്. സംഘപരിവാർ സംഘടനകളും കേന്ദ്രസർക്കാരും വർഗീയ ചേരിതിരിവുണ്ടാക്കി സാമൂഹികജീവിതം കലാപകലുഷിതമാക്കുകയാണ്. വർഗീയധ്രുവീകരണം ഉണ്ടാക്കി അധികാരം ഉറപ്പിക്കുകയാണ് അവരുടെ തന്ത്രം. പുന്നപ്ര-വയലാറിന്റെ കാലഘട്ടത്തിലെപ്പോലെയുള്ള ഇടപെടൽ നടത്തേണ്ട സാഹചര്യം ഇപ്പോഴുണ്ടെന്നും വി.എസ്. പറഞ്ഞു.വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയൻ അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, സി.പി.എം. ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, വി.മോഹൻദാസ്, എച്ച്.സലാം, എ.ഓമനക്കുട്ടൻ, കെ.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2q8lr5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages