ബാരാമുള്ള ആക്രമണത്തിന് പിന്നിലെ തീവ്രവാദി പുല്‍വാമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ബാരാമുള്ള ആക്രമണത്തിന് പിന്നിലെ തീവ്രവാദി പുല്‍വാമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ പൊലീസ് സംഘത്തിന് നേരെ ബുധനാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയ തെഹ്രീക്-ഉൽ-മുജാഹിദീൻ തീവ്രവാദി പുൽവാമയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ഗനേഡ് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡി.വൈ.എസ്.പി സഫർ മെഹ്ദിയും മറ്റ് രണ്ട് പോലീസുകാരും ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. രണ്ട് പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസൻ മജീദ് ഭട്ട് എന്നയാളെ സുരക്ഷാസേന അറസ്റ്റുചെയ്തിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷൗക്കത്ത് അഹമ്മദ് ഭട്ടാണ് വ്യാഴാഴ്ചത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതശരീരത്തിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കശ്മീർ സ്വദേശികളായ ഇവർ രണ്ടു പേരും അടുത്തിടെയാണ് തെഹ്രീക്-ഉൽ-മുജാഹിദീനിൽ ചേർന്നതെന്ന് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2pWjPM4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages